തോല്‍വി ഉറപ്പായതോടെ ട്രംപിനെ തള്ളി ബിജെപി

അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് തോല്‍ക്കുമെന്ന് ഉറപ്പായതോടെ ട്രംപിനെയും ട്രംപിന്‍റെ നടപടികളെയും തള്ളി ബിജെപി. ബിഹാറിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് പുതിയ നിലപാടുമായി ബിജെപിയുടെ അധ്യക്ഷന്‍ ജെപി നദ്ദ എത്തിയത്.

കൊവിഡ് പ്രതിരോധത്തില്‍ അമേരിക്കന്‍ പ്രസിഡണ്ട് പൂര്‍ണ പരാജയമായിരുന്നു എന്നാല്‍ മോദി സമയോചിതമായ ഇടപെടലിലൂടെ 130 കോടി ജനങ്ങളെയും കൊവിഡ് ബാധയുടെ കാലത്ത് സുരക്ഷിതരാക്കി എന്നുമാണ് നദ്ദയുടെ വിലയിരുത്തല്‍.

അമേരിക്കയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരുപാടികള്‍ക്കിടയില്‍ അവിടെയെത്തി ട്രംപിനെ അനുകൂലിച്ച് സംസാരിച്ച മോദിയും ട്രംപിന്‍റെ നടപടികളെ അതുവരെ അനുകൂലിച്ചും പ്രശംസിച്ചും നടന്ന ബിജെപി പെട്ടന്ന് നിലപാട് മാറ്റിയതിന് പിന്നില്‍ ട്രംപിന് നേരിട്ട വലിയ തോല്‍വി തന്നെയാണ്.

വോട്ടെണ്ണല്‍ പൂര്‍ണമായും അവസാനിക്കുന്നതിന് മുന്നെ തന്നെ അമേരിക്കന്‍ തെരഞ്ഞെടുപ്പിന്‍റെ ചരിത്രത്തില്‍ ഒരു സ്ഥാനാര്‍ത്ഥി നേടുന്ന എറ്റവും വലിയ വോട്ട് ഷെയറോടെയാണ് ജോ ബൈഡന്‍ വിജയം ഉറപ്പിച്ചത്.

ഇന്നലെ ഉച്ചയ്ക്ക് ശേഷം വലിയ മാറ്റമില്ലാതിരുന്ന വോട്ട് കൗണ്ടിംഗ് പുലര്‍ച്ചെയോടെ 9 ശതമാനത്തിന്‍റെ വര്‍ദ്ധനവ് രേഖപ്പെടുത്തി. രാവിലെ 07:30 വരെയുള്ള അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 7,32,93,162 വോട്ടുകള്‍ (50.5%) വോട്ട് ഷെയറോടെ 2008 ലെ തെരഞ്ഞെടുപ്പില്‍ ഒബാമ നേടിയ 69,498,516 വോട്ടുകളുടെ റെക്കോര്‍ഡാണ് ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി തന്നെയായ ബൈഡന്‍ മറികടന്നത്. ട്രംപിന് 47.9% വോട്ട് ഷെയറോടെ 6,95,34,876 വോട്ടുകള്‍ ഇതുവരെ ട്രംപും നേടിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News