‘ഇത്തവണ നിങ്ങള്‍ക്ക് തെറ്റിയിരിക്കുന്നു’; മോഡിയുടെ പ‍ഴയ വീഡിയോ പങ്കുവച്ച് പ്രശാന്ത് ഭൂഷണ്‍

അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ചരിത്രത്തിലെ മികച്ച വോട്ട് ഷെയറോടുകൂടി ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ വിജയത്തിന് അരികെ നില്‍ക്കുമ്പോള്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ട്രംപിനൊപ്പം ഇന്ത്യന്‍ പ്രധാനമന്ത്രി മോഡിയും ട്രോളുകളില്‍ നിറയുകയാണ്.

ട്രംപും ഇന്ത്യയും തമ്മില്‍ നല്ല സൗഹൃദമാണ് ഉള്ളതെന്നും ഇത്തവണയും ട്രംപ്തന്നെ അമേരിക്കയില്‍ അധികാരത്തില്‍ വരുമെന്നും ട്രംപിനൊപ്പം നിന്ന് മോഡി പറയുന്ന വീഡിയോ ആണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാവുന്നത്.

ഇന്ത്യയുടെ പ്രധാനമന്ത്രി അമേരിക്കന്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇത്തരത്തിലൊരു പ്രസ്ഥാവന നടത്തുന്നത് ഇത് ആദ്യമാണെന്നതും വീഡിയോ വീണ്ടും ചര്‍ച്ചയാവുന്നതില്‍ പ്രധാനപ്പെട്ട കാരണമായി.

മോഡി ട്രംപിന് പിന്‍തുണയുമായി എത്തിയെങ്കിലും അമേരിക്കന്‍ തെരഞ്ഞെടുപ്പിന്‍റെ അവസാന സംവാദ വേദിയില്‍ ഇന്ത്യയെ രൂക്ഷമായി വിമര്‍ശിക്കുന്ന നിലപാടാണ് ട്രംപ് സ്വീകരിച്ചത്. ഇന്ത്യ ഉള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങളുടെ പ്രകൃതി ചൂഷണമാണ് കാലാവസ്ഥാ വ്യതിയാനത്തിന് കാരണമെന്നാണ് ട്രംപ് പ്രതികരിച്ചത്.

ഇത്തവണ മോദി പറഞ്ഞത് തെറ്റിപ്പോയല്ലോ എന്ന കുറിപ്പോടെ പ്രശാന്ത് ഭൂഷണ്‍ മോഡിയുടെ ഈ പ‍ഴയ വീഡിയോ പങ്കുവച്ചിട്ടുണ്ട്. നേരത്തെ ബിഹാര്‍ തെരഞ്ഞെടുപ്പ് വേദിയില്‍ പ്രസംഗിക്കുന്നതിനിടെ ജെപി നദ്ദയും ട്രംപിനെ തള്ളി രംഗത്ത് വന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News