
മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി എംഎൽഎ ഭാര്യയുടെ പേരിൽ നിർമിച്ച ആഡംബര വീട് നിർമാണം ക്രമപ്പെടുത്താനുള്ള അപേക്ഷ കോർപറേഷൻ നിരസിച്ചു.
പുതുക്കിയ പ്ലാനിലും ക്രമക്കേട് കണ്ടെത്തിയതോടെയാണ് അപേക്ഷ നിരസിച്ചത്. വീട് നിർമ്മാണത്തിനായി സ്ഥലം കയ്യേറിയതായും കണ്ടെത്തിയിട്ടുണ്ട്.ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഷാജിക്ക് ഇന്ന് നോട്ടിസ് നൽകും.
കെ.എം ഷാജി എംഎൽഎ യുടെ വീട് നിർമ്മാണത്തിലെ ക്രമക്കേടുകൾ കോഴിക്കോട് കോർപ്പറേഷൻ അധികൃതർ കണ്ടെത്തിയതിനെ തുടർന്നാണ് വീട് നിർമ്മാണം ക്രമപ്പെടുത്താൻ ഷാജിയുടെ ഭാര്യ അപേക്ഷ നൽകിയത്.എന്നാൽ പുതുക്കിയ പ്ലാനിലും കോർപ്പറേഷൻ അധികൃതർ ക്രമക്കേട് കണ്ടെത്തി.
ഇതോടെയാണ് ക്രമപ്പെടുത്താനുള്ള അപേക്ഷ കോർപ്പറേഷൻ നിരസിച്ചത്. പ്ലാനിലേയും വീടിന്റേയും അളവുകൾ തമ്മിൽ കാര്യമായ പൊരുത്തക്കേട് ഉണ്ടെന്നാണ് കണ്ടെത്തൽ. വീട് നിർമ്മാണത്തിനായി സ്ഥലം കയ്യേറിയതായും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. രേഖയിൽ ഇല്ലാത്ത 5 സെന്റ് ഭൂമിയിൽ നിർമ്മാണം നടന്നതായും പരിശോധനയിൽ തെളിഞ്ഞു.
ഇത് ചൂണ്ടിക്കാട്ടി ഷാജിക്ക് നേരിട്ട് നോട്ടീസ് നൽകും.കൈരളി ന്യൂസാണ് ഷാജിയുടെ ആഡംബം വീട് നിർമ്മാണത്തിലെ ക്രമക്കേടുകൾ പുറത്ത് കൊണ്ട് വന്നത്.
3200 ചതുരശ്ര അടി വിസ്‌തൃതിയിൽ വീട് നിർമിക്കാനായിരുന്നു അനുമതിയെങ്കിലും 5420 ചതുരശ്ര അടി വലിപ്പത്തിലുള്ള വീടാണ് നിർമിച്ചതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് വീട് പൊളിച്ചുമാറ്റാതിരിക്കാൻ കാരണമുണ്ടെങ്കിൽ അറിയിക്കാൻ നോട്ടീസ് നൽകിയത്. ഇതിന് പിന്നാലെ ഇതുവരെയുള്ള നികുതിയും പിഴയും ചേർത്ത് 1.53 ലക്ഷം രൂപ കോർപറേഷനിൽ അടയ്‌ക്കണമെന്നും നിർദേശിച്ചിരുന്നു.
പിഴയടയ്‌ക്കാമെന്നും വീട് നിർമാണം ക്രമപ്പെടുത്തിനൽകണമെന്നും ആവശ്യപ്പെട്ട് ഷാജിയുടെ ഭാര്യ ആശ കോർപറേഷനിൽ അപേക്ഷ നൽകി. എന്നാൽ, ഇതുവരെയും പിഴയടച്ചിട്ടില്ല. ഇത് അടച്ചാലേ അനുമതിയില്ലാതെ നിർമിച്ച വീട് ക്രമപ്പെടുത്താനുള്ള നടപടികളിലേക്ക് കടക്കാനാവൂ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here