കെഎം ഷാജിക്കെതിരായ പ്ലസ് ടു കോ‍ഴ പരാതി; ടിടി ഇസ്മായിലിനെ ഇഡി ചോദ്യം ചെയ്യുന്നു

കെ.എം.ഷാജി എം.എൽ.എക്കെതിരായ പ്ലസ് ടു കോഴ പരാതിയിൽ ഇ.ഡി മുൻ പി.എസ്.സി അംഗവും ലീഗ് നേതാവുമായ ടി.ടി.ഇസ്മായിലിനെ ചോദ്യം ചെയ്യുന്നു. കെ.എം.ഷാജിയുമായി വലിയ അളവിൽ ഇസ്മായിലിന് സാമ്പത്തിക ഇടപാടുണ്ടെന്ന് ഇ.ഡി

ഇ.ഡി കോഴിക്കോട് സബ് സോണൽ ഉദ്യോഗസ്ഥരാണ് ടി.ടി ഇസ്മായിലിനെ ചോദ്യം ചെയ്യുന്നത്.

കെ.എം.ഷാജിക്കെതിരായ അന്വേഷണത്തിലാണ് തന്നെ ഇ.ഡി വിളിപ്പിച്ചതെന്നും പത്ത് വർഷത്തെ സാമ്പത്തിക ഇടപാട് രേഖകൾ ഹാജരാക്കാൻ ഇ.ഡി ആവശ്യപ്പെട്ടതായും ഇസ്മായിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here