നടിയെ ആക്രമിച്ച കേസിൽ വിചാരണക്കുള്ള സ്റ്റേ ഹൈക്കോടതി നീട്ടി

നടിയെ ആക്രമിച്ച കേസിൽ വിചാരണക്കുള്ള സ്റ്റേ ഹൈക്കോടതി നീട്ടി. ഈ മാസം 16 വരെയാണ് നീട്ടിയത്. കഴിഞ്ഞ ദിവസം നടിയുടെ ഹർജി പരിഗണിച്ച കോടതി വിചാരണക്ക് സ്റ്റേ അനുവദിച്ചിരുന്നു.

ഇന്ന് വാദം കേൾക്കാനിരിക്കെയാണ് ഹാജരാകേണ്ട സർക്കാർ അഭിഭാഷകൻ കോവിഡ് നിരീക്ഷണത്തിലായത്. ഈ സാഹചര്യത്തിലാണ് 16 വരെ സ്റ്റേ നീട്ടിയത്.

വിചാരണക്കോടതി നീതി പൂർവ്വവും നിയമാനുസൃതവുമായല്ല പ്രവർത്തിക്കുന്നത് എന്നാണ് നടിയുടെ ആക്ഷേപം. സർക്കാരും സമാന പരാതി ഉന്നയിച്ച പശ്ചാത്തലത്തിലാണ് ഹൈക്കോടതി ഇടപെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News