ഒബാമ വൈറ്റ് ഹൗസിന്റെ പടിയിറങ്ങിയ ശേഷം ലോകം കണ്ടത് നിലവാരമില്ലാത്ത ഒരു കച്ചവടക്കാരൻ ഓവൽ ഓഫീസിൽ ഇരിക്കുന്നതാണ്:എൻ.ലാൽകുമാർ

സമൂഹിക നിരീക്ഷകൻ എൻ ലാൽകുമാർ എഴുതുന്നു :

എനിക്ക് ഏറ്റവും ഇഷ്ടപെട്ട നേതാവ് ബരാക്ക് ഒബാമയാണ്. അദ്ദേഹത്തിന്റെ പക്വതയാർന്ന പ്രസംഗങ്ങൾ ലോകം സൂക്ഷ്മമായി വിലയിരുത്തുന്നത് നാം കണ്ടിട്ടുണ്ട്. “There is no Red state, there is no Blue state.. There is only one state that is the United States”. ഹൃദയത്തിൽ നിന്നും വന്ന ഇത്തരം വാക്കുകൾ  ജനങ്ങളെ അദ്ദേഹത്തിലേക്കു അടുപ്പിച്ചു എന്നതാണ് സത്യം.

ഒബാമ വൈറ്റ് ഹൗസിന്റെ പടിയിറങ്ങിയ ശേഷം ലോകം കണ്ടത് നിലവാരമില്ലാത്ത ഒരു കച്ചവടക്കാരൻ ഓവൽ ഓഫീസിൽ ഇരിക്കുന്നതാണ്. അദ്ദേഹം എന്താണ് പറയുന്നതെന്നും, ചെയ്യുന്നതെന്നും ആർക്കും ഊഹിക്കാൻ പോലും കഴിയില്ല. അത്ര അൻപ്രെഡിക്റ്റബിൾ ആയ ഒരു രാഷ്ട്രത്തലവനായിരുന്നു ട്രമ്പ് . ജോ ബൈഡനോടുള്ള സ്നേഹംകൊണ്ടല്ല ഞാൻ അദ്ദേഹത്തെ മനസ്സുകൊണ്ട് സപ്പോർട്ട് ചെയ്യുന്നത്. ട്രമ്പ് എന്ന തലയും -വാലുമില്ലാത്ത ഒരു നേതാവിനെ അമേരിക്കക്കു സഹിക്കാമായിരിക്കും, പക്ഷെ ലോകത്തിനു അത് കഴിയില്ല. ഒബാമയുടെ ആദ്യ തെരഞ്ഞെടുപ്പ് കാലത്ത് Dr ശശി തരൂർ പറഞ്ഞ ഒരു കാര്യമാണ് ഓർമ്മവരുന്നത്. അമേരിക്കൻ തെരഞ്ഞെടുപ്പ് അവിടുത്തെ പൗരന്മാരെ മാത്രം ബാധിക്കുന്ന ഒന്നല്ല. അത് ഗ്ലോബൽ ഓർഡറിനെ തന്നെ മാറ്റിമറിക്കും. അതുകൊണ്ട് ലോക ജനതയ്ക്ക് അമേരിക്കൻ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അവസരം ഉണ്ടാക്കണം. കാരണം, അത് അവരുടെ ഭാവിയെക്കൂടി ബാധിക്കുന്ന വിഷയമാണ്. അത് എത്ര സത്യമാണെന്നു ഇന്ന് തിരിച്ചറിയുന്നു.

ഇന്നത്തെ സ്ഥിതിയിൽ ട്രമ്പ് തോൽക്കും എന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു. തീവ്രവലത്തുപക്ഷ ആശയങ്ങൾക്ക് ജനം തിരിച്ചടി നൽകിയാൽ മാത്രമേ പുരോഗമന രാഷ്ട്രീയത്തിനു പ്രസക്തി ഉണ്ടാകു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News