അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ ചരിത്ര വിജയത്തിലേക്ക്. നെവാഡയിൽ ജോ ബൈഡന്റെ ഭൂരിപക്ഷം വർധിക്കുകയാണ്. ബൈഡന് 264 ഇലക്ടറല്‍ വോട്ടുകളുണ്ടെന്നാണ് ഒൗദ്യോഗിക സ്ഥിരീകരണം.
നെവാഡയിലെ ആറു വോട്ടുകൾ കൂടി ലഭിച്ചാൽ വിജയത്തിനുള്ള 270 എന്ന സംഖ്യ ബൈഡൻ സ്വന്തമാക്കും. 538 ഇലക്ടറൽ വോട്ടുകളിൽ 270 ആണ് ഭൂരിപക്ഷത്തിനു വേണ്ടത്.
ട്രംപിന് 214 വോട്ടുകളാണ് നിലവിൽ റിപ്പോര്‍ട്ടു ചെയ്യുന്നത്. ഭൂരിപക്ഷത്തിൽ നിന്ന് 56 വോട്ട് കുറവ്. ഇപ്പോൾ മുന്നിൽ നിൽക്കുന്ന സ്റ്റേറ്റുകളിൽ എല്ലാം ജയിച്ചാലും ട്രംപിന് ഭൂരിപക്ഷം നേടാകാനില്ലെന്നാണ് വിലയിരുത്തല്‍.
അമേരിക്കയിൽ അഞ്ചു സംസ്ഥാനങ്ങളിലെ ഫലപ്രഖ്യാപനം വരാനിരിക്കെ ജോ ബൈഡൻ പ്രസിഡന്റ് ആകുമെന്ന സാധ്യത തന്നെയാണ് ഇപ്പോഴും നിലനിൽക്കുന്നത്.
എന്നാൽ, നിയമപരമായി താൻ വിജയിച്ചുകഴിഞ്ഞു എന്നാണ് ഡൊണാൾഡ് ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞത്. തെരഞ്ഞെടുപ്പിൽ താൻ വഞ്ചിക്കപ്പെടുകയാണുണ്ടായതെന്നും വ്യാപകമായ ക്രമക്കേടുകൾ നടന്നെന്നുമാണ് ട്രംപിന്റെ
Get real time update about this post categories directly on your device, subscribe now.