വിചിത്രമായ രാഷ്ട്രീയ ഇരട്ടത്താപ്പ് നിലപാടുമായി ചെന്നിത്തല

കേന്ദ്ര അന്വേഷണ ഏജന്‍സികളോടുള്ള സമീപനത്തില്‍ വിചിത്രമായ രാഷ്ട്രീയ ഇരട്ടത്താപ്പ് നിലപാടുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

സംസ്ഥാന സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിനുള്ള സ്വാഭാവിക അനുമതി പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയുടെ ട്വിറ്ററിലെ പ്രതികരണവും പഞ്ചാബില്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് നടത്തുന്ന സമരത്തിന് പിന്‍തുണ പ്രഖ്യാപിച്ച് ട്വീറ്റ് ചെയ്ത പ്രതികരണവുമാണ് പ്രതിപക്ഷ നേതാവിന്റെ ഇരട്ടത്താപ്പിന് അടയാളമായത്.

കേന്ദ്രം കേരളത്തെ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടലിന്റെ ഭാഗമാക്കുന്നുവെന്ന ആരോപണത്തെ തള്ളുന്ന ചെന്നിത്തല രാഷ്ട്രീയ വ്യത്യാസത്തിന്റെ പേരില്‍ പഞ്ചാബ് സര്‍ക്കാറിനെ ആക്രമിക്കുന്നുവെന്ന നിലപാട് സ്വീകരിക്കുന്നു.

കേന്ദ്രത്തിന്റെ കാര്‍ഷി ബില്ലിനെ എതിര്‍ത്ത പഞ്ചാബ് സര്‍ക്കാര്‍ സംസ്ഥാനത്ത് പുതിയ കര്‍ഷക ബില്ല് അവതരിപ്പിച്ചിരുന്നു എന്നാല്‍ ഇതിന് കേന്ദ്രം അനുമതി നിഷേധിക്കുകയും ചെയ്തതിന് പിന്നാലെയാണ് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് രാജ്ഘട്ടില്‍ സമരം ആരംഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here