മരട് അനധികൃത ഫ്ലാറ്റ് നിര്‍മാണകേസില്‍ നിര്‍മാക്കള്‍ക്ക് മുന്നറിയിപ്പുമായി സുപ്രീംകോടതി. കോടതിയില്‍ അടയ്ക്കേണ്ടുന്ന തുക അടയ്ക്കണം അല്ലാത്തപക്ഷം കണ്ടുകെട്ടിയ നിര്‍മാക്കളുടെ സ്വത്തുക്കള്‍ വില്‍ക്കാന്‍ സമിതിക്ക് നിര്‍ദേശം നല്‍കുമെന്നാണ് സുപ്രീംകോടതിയുടെ മുന്നറിപ്പ്.
അവസാനമായി ഒരു അവസരം കൂടെ നല്‍കാമെന്നും നിര്‍മാക്കള്‍ മറുപടി എഴിടി അറിയിക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം.
നിര്‍ദേശം ലംഘിച്ചാല്‍ നിയമം നിയമത്തിന്‍റെ വഴിക്ക് പോകുമെന്ന് നിര്‍ദേശിച്ച കോടതി സമിതിയെ സഹായിക്കുന്നതിനായി അമിക്കസ്ക്യൂറിയെയും ചുമതലപ്പെടുത്തി.
നിര്‍മാതാക്കള്‍ നഷ്ടപരിഹാര സമിതിക്ക് നല്‍കേണ്ടത് 61.5 കോടി രൂപയാണ് എന്നാല്‍ ഇതില്‍ വളരെ തുച്ഛമായ തുകയാണ് നിര്‍മാതാക്കള്‍ ഇതുവരെ സമിതിക്ക് അടച്ചിട്ടുള്ളത്.

Get real time update about this post categories directly on your device, subscribe now.