ചോർന്നൊലിക്കുന്ന വീട്ടിൽ നിന്നും അനാമികയും അരുണിമയും പുതിയ വീട്ടിലേക്ക്

ചോർന്നൊലിക്കുന്ന വീട്ടിൽ നിന്നും പുതിയ വീട്ടിലേക്ക് താമസം മാറിയതിന്റെ സന്തോഷത്തിലാണ് സഹോദരിമാരായ അനാമികയും അരുണിമയും.

രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ അനാമികയുടെയും ആറാം ക്ലാസ് വിദ്യാർത്ഥിനിയായ അരുണിമയുടെയും അധ്യാപകർ ഇവരുടെ വീടിന്റെ ശോചനീയാവസ്ഥ മനസ്സിലാക്കി സഹായം ലഭിക്കാൻ മുന്നിട്ട് ഇറങ്ങുകയായിരുന്നു.

വിവരമറിഞ്ഞ കല എന്നറിയപ്പെടുന്ന കേരള ആർട്സ് ലവേഴ്സ് അസോസിയേഷന്റെ കുവൈത്ത് വനിതാ വേദി ഇവർക്കായി വീട് നിർമിച്ചു നൽകുകയായിരുന്നു. വീടിന്റെ താക്കോൽ ദാനം മുൻ എംപി പി രാജീവ് നിർവഹിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here