#KairaliNewsExclusive കെഎം ഷാജിയുടെ അപേക്ഷ നിരസിച്ച കോര്‍പറേഷന്‍ ചൂണ്ടിക്കാട്ടിയത് 16 ഗുരുതര ക്രമക്കേടുകള്‍; കോര്‍പറേഷന്‍ നല്‍കിയ നോട്ടീസ് കൈരളി ന്യൂസിന്

കൈരളി ന്യൂസ് എക്സ്ക്ലൂസീവ്

മുസ്ലിംലീഗ്‌ സംസ്ഥാന സെക്രട്ടറി കെ എം ഷാജി എംഎൽഎയുടെ ആഡംബര വീട്‌ നിർമാണത്തിൽ 16 ഗുരുതര ക്രമക്കേടുകളെന്ന്കണ്ടെത്തൽ.

വീട്നിർമ്മാണം ക്രമപ്പെടുത്താനുള്ള അപേക്ഷ നിരസിച്ച് കോഴിക്കോട് കോർപ്പറേഷൻ പുറത്തിറക്കിയ ഉത്തരവിലാണ് ക്രമക്കേടുകൾ എണ്ണിപ്പറയുന്നത്. ഉത്തരവിന്റെ പകർപ്പ് കൈരളി ന്യൂസ് പുറത്ത് വിട്ടു. വീട് നിർമ്മാണത്തിനായി സ്ഥലം കയ്യേറിയതായും കണ്ടെത്തിയിട്ടുണ്ട്.

വീട്നിർമ്മാണവുമായി ബന്ധപ്പെട്ട് കെ.എം ഷാജി എംഎൽഎ നടത്തിയ 16 ക്രമക്കേടുകൾ എണ്ണിയെണ്ണിപ്പറഞ്ഞാണ് കോർപ്പറേഷൻ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. വീട് നിർമാണംക്രമപ്പെടുത്താനായി ഷാജിയുടെ ഭാര്യ നൽകിയ അപേക്ഷ കോർപ്പറേഷൻ നിരസിച്ചു. വീട് നിർമ്മാണത്തിനായി സ്ഥലം കയ്യേറിയതായി കണ്ടെത്തിയെന്നും ഉത്തരവിൽ പറയുന്നു.

രേഖയിൽ ഇല്ലാത്ത 5 സെന്റ് സ്ഥലത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. പ്ലാനിലേയും വീടിന്റെയും അളവുകൾ തമ്മിൽ കാര്യമായ പൊരുത്തക്കേടുണ്ടെന്നും ഉത്തരവിൽ പറയുന്നു.

ഉത്തരവിന്റെ പകർപ്പ് കൈരളി ന്യൂസ് പുറത്ത് വിട്ടു.സെപ്റ്റിക് ടാങ്ക്, മഴവെള്ള സംഭരണി എന്നിവ റോഡ് അതിർത്തിയിൽ നിന്നും 3 മീറ്റർ അകലം പാലിച്ചില്ല, പ്ലാനിൽ കാണിച്ച ബയോഗ്യാസ് പ്ലാന്റ് നിർമ്മിച്ചിട്ടില്ല എന്നും കണ്ടെത്തിയിട്ടുണ്ട്. സോളാർ വാട്ടർ ഹീറ്റിംഗ് സിസ്റ്റം സ്ഥാപിച്ചിട്ടില്ല സോളാർ എനർജി ഇൻസ്റ്റലേഷൻ നിർമ്മിച്ചിട്ടില്ല എന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News