‘ചില്‍ ഡൊണാള്‍ഡ് ചില്‍’ ട്രംപിന് അദ്ദേഹത്തിന്‍റെ തന്നെ ഭാഷയില്‍ മറുപടി പറഞ്ഞ് ഗ്രേറ്റ തന്‍ബെര്‍ഗ്

അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഫലം ഫോട്ടോഫിനിഷിലേക്ക് നീങ്ങുമ്പോള്‍ പരസ്പരം വാക്പോരുമായി നേതാക്കളും സാമൂഹ്യ പ്രവര്‍ത്തകരും.

തെരഞ്ഞെടുപ്പ് ഫലം തിരിച്ചടിയാവുമെന്ന് വന്നതോടെ വോട്ടുകള്‍ റീകൗണ്ട് ചെയ്യണമെന്ന ആവശ്യവുമായി ട്രംപ് കോടതിയ സമീപിച്ചിരുന്നു ഒപ്പം കൗണ്ടിംഗ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ സ്വന്തം യുട്യൂബ് പ്ലാറ്റ്ഫോമിലെത്തിച്ച് വോട്ടെണ്ണലില്‍ ചിലയിടങ്ങളില്‍ ക്രമക്കേടുകള്‍ നടന്നതായി പറയിക്കുകയും ചെയ്തിരുന്നു.

ട്രംപിന്‍റെ ഇത്തരം നടപടിയെ വിമര്‍ശിച്ച് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി ജോബൈഡന്‍ രംഗത്തെത്തിയിരുന്നു. നമ്മുടെ ജനാധിപത്യം ആരും നമ്മളില്‍ നിന്ന് കവര്‍ന്നെടുക്കുകയില്ല.

ഇപ്പോ‍ഴും ഇനി ഒരിക്കലും എന്നാണ് ബൈഡന്‍ ട്വീറ്റ് ചെയ്തത്. ട്രംപിന്‍റെ നടപടികളെ വിമര്‍ശിച്ച് സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ ഗ്രേറ്റ തന്‍ബെര്‍ഗും രംഗത്തെത്തി ട്രംപ് ഗ്രേറ്റക്കെതിരെ പറഞ്ഞ വാക്കുകളെ കടമെടുത്തുകൊണ്ടായിരുന്നു ഗ്രേറ്റയുടെ മറുപടി.

‘പരിഹാസ്യം, ട്രംപ് നിങ്ങള്‍ ഉറപ്പായും നിങ്ങളുടെ ദേഷ്യത്തെ നിയന്ത്രിക്കാന്‍ പഠിക്കണം. എന്നിട്ട് അടുത്ത ഒരു സുഹൃത്തിന്റെ കൂടെ പോയി നല്ല സിനിമ കാണൂ! ചില്‍ ഡൊണാള്‍ഡ് ചില്‍,’ ഗ്രേറ്റ ട്വീറ്റ് ചെയ്തു.

11 മാസങ്ങള്‍ക്ക് മുമ്പാണ് ഗ്രേറ്റയെ അധിക്ഷേപിച്ച്‌കൊണ്ട് ട്രംപ് ട്വീറ്റ് ചെയ്തത്. ടീനേജ് കാലാവസ്ഥാ പ്രവര്‍ത്തകയായി ടൈം മാഗസിന്‍ ഗ്രേറ്റയെ തെരഞ്ഞെടുത്തതിനെ വിമര്‍ശിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ ട്വീറ്റ്. അതേ ട്വീറ്റ് ട്രംപിനെക്കുറിച്ചാക്കി മാറ്റിക്കൊണ്ടായിരുന്നു ഗ്രേറ്റയുടെ മധുര പ്രതികാരം.

‘പരിഹാസ്യം, ഗ്രേറ്റ ഉറപ്പായും നിങ്ങളുടെ ദേഷ്യത്തെ നിയന്ത്രിക്കാന്‍ പഠിക്കണം. എന്നിട്ട് ഒരു സുഹൃത്തിനെക്കൂട്ടി ഒരു സിനിമയൊക്കെ പോയി കാണൂ. ചില്‍ ഗ്രേറ്റ ചില്‍,’എന്നായിരുന്നു ട്രംപ് ഗ്രേറ്റയെ പരിഹസിച്ച് 2019 ഡിസംബര്‍ 12ന് ട്വീറ്റ് ചെയ്തത്.

ട്രംപിന്റെ തന്നെ വാക്കുകള്‍ കടമെടുത്ത് ട്രംപിനെതിരെയുള്ള ഗ്രേറ്റയുടെ ട്വീറ്റ് നിരവധി പേരാണ് ഇതിനോടകം പങ്കുവെച്ചിട്ടുള്ളത്.

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിനെ വിമര്‍ശിച്ച് ഗ്രേറ്റ നേരത്തെയും രംഗത്തെത്തിയിരുന്നു. ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ബൈഡന് വോട്ട് നല്‍കണമെന്നും ഗ്രേറ്റ അമേരിക്കന്‍ ജനതയോട് അഭ്യര്‍ത്ഥിച്ചിരുന്നു.

പരിസ്ഥിതി സംരക്ഷണത്തിന് ബൈഡനാണ് ജയിക്കേണ്ടതെന്നും അവര്‍ പറഞ്ഞു. അതേസമയം പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനത്തിനായി ലോകത്തോട് ആഹ്വാനം ചെയ്യുന്ന ഗ്രേറ്റയെ പിന്തുണയ്ക്കുന്നെന്നായിരുന്നു ബൈഡന്‍ പറഞ്ഞിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News