ലാവ്ലിൻ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി വീണ്ടും നീട്ടി

ലാവ്ലിൻ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി വീണ്ടും നീട്ടി. സിബിഐയുടെ ആവശ്യം പരിഗണിച്ചാണ് കേസ് പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റി വച്ചത്. അധിക രേഖകൾ ഫയൽ ചെയ്യാൻ സമയം ആവശ്യമാണെന്നും അതിനാൽ കേസ് പരിഗണിക്കുന്നത് നീട്ടണമെന്നും സിബിഐ ആവശ്യപ്പെടുകയായിരുന്നു. ഇത് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചു.

അടിയന്തര പ്രധാന്യമുള്ള കേസാണെന്നും ഉടൻ പരിഗണിക്കണമെന്നും സിബിഐ സെപ്റ്റംബറിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഒരു മാസത്തിനിടയിൽ ഇതേ സിബിഐ തന്നെ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ കേസ് മാറ്റുന്നത് മൂന്നാം തവണയാണ്.

പിണറായി വിജയനുള്‍പ്പെടെയുള്ളവരെ വെറുതെ വിട്ടതിനെതിരെ സിബിഐ നല്‍കിയ അപ്പീലും വിചാരണ നേരിടണമെന്ന ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് മൂന്ന് പ്രതികൾ നല്‍കിയ ഹര്‍ജികളുമാണ്
സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here