ഉന്നാവ് പെണ്കുട്ടിയുടെ പിതാവിന്റെ കൊലപാതകം; കുൽദീപ് സെൻഗറിന്‍റെ അപ്പീലിൽ സിബിഐക്ക് ദില്ലി ഹൈക്കോടതി നോട്ടീസ് അയച്ചു

ഉന്നാവ് പെണ്കുട്ടിയുടെ പിതാവിന്റെ കസ്റ്റഡി കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ വിചാരണ കോടതി വിധി ചോദ്യം ചെയ്ത് മുൻ ബിജെപി എംഎൽഎ കുൽദീപ് സെൻഗർ നൽകിയ അപ്പീലിൽ സിബിഐക്ക് ദില്ലി ഹൈക്കോടതി നോട്ടീസ് അയച്ചു. നവംബർ 10നകം മറുപടി നൽകണം.

കേസിൽ സെൻഗറിന് 10 വർഷം തടവാണ് കോടതി വിധിച്ചത്. അപ്പീലിൽ തീരുമാനമാകും വരെ തടവ് ശിക്ഷ നിർത്തിവയ്ക്കണമെന്ന ആവശ്യത്തിലും സിബിഐ നിലപാട് അറിയിക്കണം.

പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത മറ്റൊരു കേസിൽ സെൻഗറിനെ വിചാരണ കോടതി മരണം വരെ തടവിന് ശിക്ഷിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News