കൊവിഡ് മഹാമാരിക്ക് ശാസ്ത്രം കൊണ്ട് പരിഹാരം കാണും; മറ്റൊരു മഹാമാരിയെ നേരിടാന്‍ ലോകം തയ്യാറാകണമെന്ന് ലോകാരോഗ്യ സംഘടന

കൊവിഡ് മഹാമാരിക്ക് ലോകം ശാസ്ത്രം കൊണ്ട് പരിഹാരം കാണുമെന്ന് ലോകാരോഗ്യ സംഘടന. എന്നാല്‍ മറ്റൊരു മഹാമാരിയെ നേരിടുന്നതിന് ലോകം തയ്യാറാകണമെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു

വെര്‍ച്ച്വലായി നടന്ന ലോകാരോഗ്യ സംഘടനയുടെ 73ാമത് വേള്‍ഡ് ഹെല്‍ത്ത് അസംബ്ലിയിലാണ് ഇക്കാര്യങ്ങള്‍ സംഘടന വ്യക്തമാക്കിയത്.

പരിപാടിയില്‍ കൊവിഡ് മഹാമാരിക്ക് ലോകം ശാസ്ത്രം കൊണ്ട് പരിഹാരം കാണുമെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. എന്നാല്‍ മറ്റൊരു മഹാമാരിയെ നേരിടുന്നതിന് ലോകം തയ്യാറാകണമെന്ന മുന്നറിയിപ്പും വേള്‍ഡ് ഹെല്‍ത്ത് അസംബ്ലിയില്‍ ലോകാരോഗ്യ സംഘടന രാജ്യങ്ങള്‍ക്ക് നല്‍കി.

കൊവിഡ് 19 പോലുള്ള മഹാമാരികളെ നേരിടാന്‍ ലോകമെപ്പോഴും തയ്യാറായിരിക്കണമെന്നും ഇത്തരം മഹാമാരികളെ നേരിടുന്നതിനും ആരോഗ്യ അടിയന്തിരാസ്ഥയ്ക്ക് തയ്യാറെടുക്കുന്നതിനും പുതിയ പദ്ധതികള്‍ കൊണ്ടുവരുമെന്നും ലോകാരോഗ്യ സംഘടന വേള്‍ഡ് ഹെല്‍ത്ത് അസംബ്ലിയില്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News