ബിജെപിക്കുള്ളില്‍ പൊട്ടിത്തെറി രൂക്ഷം; മുരളീധര പക്ഷത്തിനെതിരെ കടുത്ത നിലപാടുമായി ആർഎസ്എസ്

സംസ്ഥാന ബിജെപിക്കുള്ളിലെ തർക്കത്തിൽ മുരളീധര പക്ഷത്തിനെതിരെ കടുത്ത നിലപാടുമായി ആർഎസ്എസ്. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ കൊച്ചിയിലെ ആർഎസ്എസ് ആസ്ഥാനത്ത് വിളിച്ച് വരുത്തി പ്രാന്തപ്രചാരക് ഹരികൃഷ്ണൻ അതൃപ്തി അറിയിച്ചു.

ശോഭാ സുരേന്ദ്രന്റെ പരാതി ഗൗരവത്തിലെടുക്കാൻ നിർദേശം നൽകി . അവഗണിക്കപ്പെട്ട നേതാക്കളോട് സംസാരിക്കാൻ ആർഎസ്എസ് കോർ ടീമിനെ ചുമതലപ്പെടുത്തി.

ബിജെപിയിലെ തർക്കം രൂക്ഷമായ സാഹചര്യത്തിലാണ് മുരളീധരപക്ഷത്തിനെതിരെ നിലപാട് കടുപ്പിച്ച് ആർ എസ് എസ് നേതൃത്വം രംഗത്തെത്തിയത്.സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ കൊച്ചിയിലെ ആസ്ഥാനത്തേക്ക് വിളിച്ച് വരുത്തിയാണ് നേതൃത്വം അതൃപ്തി അറിയിച്ചത്.

ശോഭാ സുരേന്ദ്രൻ കേന്ദ്രനേതൃത്വത്തിന് പരാതി അയച്ച സാഹചര്യത്തിലാണ് ആർഎസ്എസ് വിഷയത്തിലിടപെട്ടത്. ശോഭാ സുരേന്ദ്രന്റെപരാതി ഗൗരവത്തിലെടുക്കണമെന്ന് ആർഎസ്എസ്, ബി.ജെ.പി നേതൃത്വത്തോട് നിർദേശം നൽകി. മുരളീധര പക്ഷം അവഗണിച്ച നേതാക്കളുമായി ആർ എസ് എസ് കോർ ടീം ചർച്ച നടത്തും.

ശോഭാ സുരേന്ദ്രനുമായി ആര്‍എസ്എസ് ന്റെ മുതിർന്ന നേതാവ്സുദർശൻ സംസാരിക്കും. പി.എം വേലായുധനുമായി പി എന്‍ ഈശ്വരൻ ചർച്ച നടത്തും. ഗോപാലൻ കുട്ടി മാഷെ കെ.പി.ശ്രീശനുമായി സംസാരിക്കാൻ ചുമതലപ്പെടുത്തി.

തങ്ങളുടെ നിർദ്ദേശങ്ങൾ അനുസരിക്കാൻ ബി.ജെ.പി സംസ്ഥാന നേതൃത്വം തയ്യാറായില്ലെങ്കിൽ വരുന്ന തിരഞ്ഞെടുപ്പുകളിൽ സംഘത്തിന്റെ സഹായം ലഭിക്കില്ലെന്ന മുന്നറിയിപ്പും ആര്‍എസ്എസ് നൽകിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News