തദ്ദേശ തെരഞ്ഞെടുപ്പ്: കോവിഡ് രോഗികള്‍ക്കും ക്വാറന്റീനില്‍ ഉളളവര്‍ക്കും പോസ്റ്റല്‍ വോട്ട്

തിരുവനന്തപുരം: കോവിഡ് രോഗികള്‍ക്കും ക്വാറന്റീനില്‍ ഉളളവര്‍ക്കും തദ്ദേശ തെരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ വോട്ട് അനുവദിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

കോവിഡ് പോസിറ്റീവായവര്‍ കോവിഡ് പോസിറ്റീവ് സര്‍ട്ടിഫിക്കറ്റ് സഹിതം റിട്ടേണിങ് ഓഫീസറിന് അപേക്ഷ നല്‍കണം. മൂന്ന് ദിവസം മുമ്പാണ് അപേക്ഷിക്കേണ്ടത്. വോട്ട് രേഖപ്പെടുത്തി ഡിക്ലറേഷന്‍ സഹിതം അത് തിരിച്ചയക്കാം.

വോട്ടെണ്ണല്‍ ദിവസം രാവിലെ വരെ ലഭിക്കുന്ന തപാല്‍ വോട്ടുകള്‍ എണ്ണുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി. ക്വാറന്റീനിലുള്ളവര്‍ പിപിഇ കിറ്റ് ധരിച്ചെത്തി വോട്ട് ചെയ്യുന്ന കാര്യവും പരിഗണനയിലാണെന്നും കമ്മീഷന്‍ അറിയിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here