ബൈഡനോട് ഐ ലവ് യു എന്ന് ഉറക്കെ പറഞ്ഞ് കെട്ടിപ്പിടിച്ച വനിത: ആ വിഡ്ഢിയെ ഓഫിസിൽ നിന്ന് പുറത്താക്കണം

ബൈഡനെ കെട്ടിപ്പുണർന്ന് ആരാധികയായ സ്ത്രീ. വീഡിയോ വൈറലാക്കി ലോകം. ട്രംപി നോടുള്ള ഈർഷ്യയും ബൈഡനോടുള്ള സ്നേഹവും ഈ ചെറിയ വിഡിയോയിൽ നിന്നും നമുക്ക് കാണാം.

ഡൊണാൾഡ് ട്രംപിനെ സാധാരണ അമേരിക്കക്കാർ എത്രമാത്രം വെറുക്കുന്നുവെന്നതിൻ്റെ തെളിവാണ് അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് ഫലത്തിൻ്റെ മൂർദ്ധന്യത്തിൽ പുറത്തിറങ്ങിയ ഈ വീഡിയോ. പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ വിജയത്തിന് അരികെ എത്തിയ ബൈഡനുമായി ഒരു സ്ത്രീയുടെ യാദൃശ്ചിക കൂടിക്കാഴ്ചയാണിത്.

ഡൊണാൾഡ് ട്രംപിനെ അട്ടിമറിക്കാനുള്ള ശ്രമത്തിന് അദ്ദേഹത്തെ കെട്ടിപ്പിടിച്ച് സ്ത്രീ നന്ദി പറഞ്ഞു. ബിഡനെ കണ്ടുമുട്ടിയ സന്തോഷത്തിൽ അവർ പൊട്ടിക്കരഞ്ഞു. അവരുടെ സാന്നിധ്യത്തിൽ ആവേശഭരിതനായ ജോ ബിഡൻ ആ സ്ത്രീയോടൊപ്പം ഒരു ചിത്രമെടുക്കാനും തയ്യാറായി. അവർ ഫോട്ടോയെടുത്ത ശേഷം, പോകുന്ന വഴിയിൽ ജോയോട് പറയുന്ന വാക്കുകളാണ് എല്ലാവരെയും പൊട്ടിച്ചിരിപ്പിച്ചത്.
‘ആ വിഡ്ഢിയെ ഓഫീസിൽ നിന്ന് പുറത്താക്കണം”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here