ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്‍റ്

പെന്‍സില്‍വാനിയയിലും ജോര്‍ജിയയിലും അട്ടിമറി വിജയത്തിലൂടെ ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക്. അമേരിക്കയുടെ 46-ാമത് പ്രസിഡന്റാണ് ബൈഡന്‍. ജോ ബൈഡന്റെ ഇലക്ട്രല്‍ വോട്ട് 273 ആണ്. ഭൂരിപക്ഷത്തിന് വേണ്ടത് 270 വോട്ടാണ്. എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.

പെന്‍സില്‍വാനിയയിലെ 20 ഇലക്ടറല്‍ വോട്ടുകള്‍ കൂടി ലഭിച്ചപ്പോ‍ഴാണ് വിജയം ഉറപ്പിച്ചത്. പെന്‍സില്‍വാനിയയില്‍  ട്രംപിനേക്കാള്‍ പിന്നിലായിരുന്നു എങ്കിലും പിന്നിട് അട്ടിമറിയിലൂടെ വിജയിക്കുകയായിരുന്നു.

പെന്‍സില്‍വാനിയയിലെ ഡെമോക്രാറ്റ് പാര്‍ട്ടിക്ക് പ്രാബല്യമുള്ള ഫിലാഡെല്‍ഫിയയിലെ മെയില്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോഴാണ് ബൈഡന്റെ ലീഡ് നില ഉയര്‍ന്നത്.

തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ട്രംപും ബൈഡനും ഒരുപോലെ കളത്തിലറങ്ങിയ പ്രധാന സംസ്ഥാനങ്ങളിലൊന്നായിരുന്നു പെനിസില്‍വാനിയ. 20 ഇലക്ടറല്‍ കോളേജ് വോട്ടുകള്‍ ഉള്ള സംസ്ഥാനത്ത് ബൈഡന്‍ തെരഞ്ഞെടുപ്പ് ദിനത്തിന്റെ തലേന്നത്തെ രാത്രിയില്‍ പോലും പ്രചരണ റാലി നടത്തിയിരുന്നു. പെന്‍സില്‍വാനിയക്കു സമാനമായി ജോര്‍ജിയയിലും ബൈഡന്‍ വിജയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News