ഹൈദരാബാദിന് 6 വിക്കറ്റ് ജയം; തോല്‍വിയോടെ ബാംഗ്ലൂര്‍ പുറത്ത്

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 6 വിക്കറ്റ് ജയം. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 132 വിജയലക്ഷ്യം ഹൈദരാബാദ് രണ്ടു പന്തുകള്‍ ശേഷിക്കെ മറികടന്നു. സ്‌കോര്‍: ബാംഗ്ലൂര്‍ 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സ്. ഹൈദരാബാദ് 19.4 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സ്.

ആദ്യം ബാറ്റുചെയ്​ത ബാംഗ്ലൂരിന്​ നിശ്ചിത ഓവറിൽ ഏഴിന്​ 131 റൺസ്​ എടുക്കാനാണ്​ സാധിച്ചത്​. എബി ഡിവില്ലിയേഴ്​സ്​ (56), ആരോൺ ഫിഞ്ച്​ (32), മുഹമ്മദ്​ സിറാജ്​ (10 നോട്ടൗട്ട്​) എന്നിവർ മാത്രമാണ്​ രണ്ടക്കം കടന്നത്​. തുടക്കത്തിൽ ഒന്ന്​ പരുങ്ങിയെങ്കിലും പക്വതയാർന്ന ഇന്നിങ്​സ്​ കാഴ്​ചവെച്ച കെയ്​ൻ വില്യംസൺ (50 നോട്ടൗട്ട്​), മനീഷ്​ പാണ്ഡേ (24), ജേസൺ ഹോൾഡർ (24 നോട്ടൗട്ട്​) എന്നിവർ ചേർന്ന്​ ഹൈദരാബാദിനെ മുന്നോട്ടു നയിക്കുകയായിരുന്നു.

നവ്​ദീപ്​ സെയ്​നിയെറിഞ്ഞ അവസാന ഓവറിൽ തുടർച്ചയായി രണ്ട്​ ബൗണ്ടറികൾ പായിച്ച്​ കരീബിയൻ താരമായ ഹോൾഡർ ടീമിനെ ജയത്തിലെത്തിക്കുകയായിരുന്നു. അവസാന അഞ്ച്​ മത്സരം തോറ്റാണ്​ ബാംഗ്ലൂർ ടൂർണമെൻറ്​ അവസാനിപ്പിച്ചത്​.

രണ്ടാം ക്വാളിഫയർ പോരാട്ടത്തിൽ ഡൽഹി കാപിറ്റൽസാണ്​ ഹൈദരാബാദി​െൻറ എതിരാളികൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel