ഹാന്‍വീവ് തൊ‍ഴിലാളികള്‍ക്ക് ശമ്പളമില്ലാതെ നാലുമാസം; സിഐടിയു സമരം 12 ദിവസം പിന്നിട്ടു

നാല് മാസമായി ശമ്പളം മുടങ്ങിയതിനെ തുടർന്ന് പ്രതിസന്ധിയിലാണ് ഹാൻവീവ് തൊഴിലാളികൾ.സി ഐ ടി യു വിന്റെ നേതൃത്വത്തിൽ ആരംഭിച്ച സത്യാഗ്രഹ സമരം 12 ദിവസം പിന്നിട്ടു. ജെയിംസ് മാത്യു എം എൽ എ സ്ഥിര അംഗമായി സത്യാഗ്രഹ സമരത്തിൽ പങ്കെടുക്കുന്നുണ്ട്.

നാല് മാസമായി ഹാൻവീവ് ജീവനക്കാർക്ക് ശമ്പളം മുടങ്ങിയിട്ട്. ചർച്ചകൾ ഫലം കാണാതെ വന്നതോടെയാണ് തൊഴിലാളികൾ സമരത്തിലേക്ക് നീങ്ങിയത്.സി ഐ ടി യു നേതൃത്വത്തിൽ കണ്ണൂർ ഹാൻവീവ് ഓഫീസിന് മുന്നിൽ ആരംഭിച്ച നിരാഹാര സമരം 12 ദിവസം പിന്നിട്ടു.

കെ എസ് എച്ച് ഡി സി എംപ്ലോയീസ് യൂണിയൻ സംസ്ഥാന പ്രീഡിഡണ്ട് ആയ തളിപ്പറമ്പ എം എൽ എ ജെയിംസ് മാത്യു സ്ഥിരംഗമായി സമരത്തിൽ പങ്കെടുക്കുന്നുണ്ട്.ശമ്പള കുടിശ്ശിക അടക്കമുള്ള കാര്യങ്ങളിൽ അടിയന്തിരമായി തീരുമാനം ഉണ്ടാക്കണമെന്നും സർക്കാർ ഇടപെടണമെന്നും ജെയിംസ് മാത്യു എം എൽ എ ആവശ്യപ്പെട്ടു.

കൈത്തറി മേഖലയ്ക്ക് ഊർജ്ജം പകർന്ന് സ്കൂൾ യൂണിഫോ പദ്ധതി ഉൾപ്പെടെ വന്നെങ്കിലും സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കര കയറാൻ ഹാൻവീവിന് സാധിച്ചിട്ടില്ല.

കോവിഡ് സാഹചര്യമാണ് സ്ഥിതി കൂടുതൽ വഷളാക്കിയതെന്ന് ഹാൻവീവ് ചെയർമാൻ കെ പി സഹദേവൻ വ്യക്തമാക്കി.ഈ മാസം ഒൻപതിന് തൊഴിലാളികൾ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here