കണ്ണൂരിൽ കോൺഗ്രസ്സ് നേതാവ് രാജി വച്ച് സിപിഐഎമ്മിൽ ചേർന്നു

കണ്ണൂരിൽ കോൺഗ്രസ്സ് നേതാവ് രാജി വച്ച് സി പി ഐ എമ്മിൽ ചേർന്നു. കണ്ണൂർ ഡി സി സി അംഗം പി എൽ ബേബിയാണ് സി പി ഐ എമ്മിൽ ചേർന്നത്.

കല്യാശ്ശേരി ബ്ലോക്ക് അഗ്രികൾച്ചർ ഇംപ്രൂവ്മെന്റ് സൊസൈറ്റി പ്രസിഡന്റ് സ്ഥാനവും രാജി വച്ചു.കോൺഗ്രസ്സിന്റെ വികസന വിരുദ്ധതയിലും വർഗീയ പ്രീണനത്തിലും പ്രതിഷേധിച്ചാണ് രാജി വച്ചതെന്ന് ബേബി പറഞ്ഞു.

കഴിഞ്ഞ എട്ട് വർഷമായി കണ്ണൂർ ഡി സി സി അംഗമാണ് പി എൽ ബേബി. സി പി ഐ എം ചെറുകുന്ന് ലോക്കൽ കമ്മറ്റി സംഘടിപ്പിച്ച സ്വീകരണ യോഗത്തിൽ കണ്ണൂർ ജില്ലാ സെക്രെട്ടറി എം വി ജയരാജൻ ബേബിയെ ഹാരാർപ്പണം ചെയ്ത് പാർട്ടിലേക്ക് സ്വാഗതം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News