ഇന്റര്‍നെറ്റ് അവബോധം- അനിവാര്യതയും, സാദ്ധ്യതകളും

ലോകം മുഴുവന്‍ ഇന്റര്‍നെറ്റിന്റെ അനന്ത സാദ്ധ്യതകളുടെ ഗുണഭോക്താക്കളായി മാറിക്കൊിരിക്കുന്ന സഹചര്യത്തില്‍ ലോകത്തിനൊപ്പം മുന്നേറേത് ഓരോ പൗരന്റേയും ധാര്‍മ്മികതയും, ആവശ്യവുമാണ്.

ഇന്റര്‍നെറ്റിന്റെ ഉപയോഗത്തെക്കുറിച്ചും, ഇന്റര്‍നെറ്റ് സംവിധാനം നിത്യജീവിതത്തില്‍ പ്രദാനം ചെയ്യുന്ന സാദ്ധ്യതകളെക്കുറിച്ചും, ഇന്റര്‍നെറ്റിന്റെ അനിവാര്യതയെക്കുറിച്ചും സധാരണ ജനങ്ങള്‍ക്കിടയില്‍ ഒട്ടേറെ
ആശങ്കകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ‘ഇന്റര്‍നെറ്റ് അവബോധം-അനിവാര്യതയും സാദ്ധ്യതകളും എന്ന വിഷയത്തെ അധികരിച്ച് ഒരു വെബിനാര്‍ സംഘടിപ്പിക്കുവാന്‍ കൈരളി ടിവി തയ്യാറായത്.

കേരളാ സ്റ്റേറ്റ് റൂട്രോണിക്‌സിന്റെ സംയുക്ത സഹകരണത്തോടുകൂടി 2020 നവംബര്‍ മാസം നാലാം തീയതി കൈരളി ചാനല്‍ സംഘടിപ്പിച്ച വെബ്ബിനാറില്‍ കേരളാ സ്റ്റേറ്റ് റൂട്രോണിക്‌സ് മാനേജിംഗ് ഡയറക്ടര്‍ ശ്രീ. കെ പത്മകുമാര്‍, മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകന്‍ ശ്രീ. ജേക്കബ് ജോര്‍ജ്ജ്, ഒ.റ്റി.റ്റി. വിദഗ്ദ്ധന്‍ ശ്രീ അനില്‍ നായര്‍,
എസ്സ്.ഐ.ഇ.ടി ഡയറക്ടര്‍ ശ്രീ. ബി അബുരാജ് എന്നിവര്‍ സംബന്ധിച്ചു.

സാധാരണക്കാര്‍ക്ക് ഇന്റര്‍നെറ്റ് സംവിധാനത്തെക്കുറിച്ച് മികച്ച അറിവ് പകര്‍ന്ന് നല്‍കുവാന്‍ പ്രസ്തുത വെബ്ബിനാറിന് കഴിഞ്ഞു എന്നുള്ളത് അഭിനന്ദനാര്‍ഹമായ കാര്യമാണ്. ആരോഗ്യകരമായ ഇന്റര്‍നെറ്റ് ഉപയോഗത്തെക്കുറിച്ച് സവിസ്തരം വെബ്ബിനാര്‍ ചര്‍ച്ചചെയ്തു എന്നുമാത്രമല്ല, ഇന്റര്‍നെറ്റിന്റെ അമിതമായ
ഉപയോഗത്തെക്കുറിച്ചും, ഇന്റര്‍നെറ്റ് കുട്ടികളില്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും കൂടി വെബ്ബിനാര്‍ ചര്‍ച്ച ചെയ്യുകയുണ്ടായി.

ഐക്യഭാരത രൂപീകരണ വേളയില്‍ സ്വന്തം സ്വത്വം നഷ്ടമാകുമോ എന്നൊരു ആശങ്ക നാട്ടുരാജ്യങ്ങള്‍ക്കുള്ളില്‍ ഉടലെടുത്തതുപോലെ, ഇന്റര്‍നെറ്റിന്റെ ഉപയോഗം നമ്മുടെ സംസ്‌ക്കാരത്തേയും, പൈതൃകത്തേയും ദോഷകരമായി ബാധിക്കുമോ എന്നൊരാശങ്ക സാധാരണക്കാരില്‍ ശക്തമായി വളരുന്നുെന്നും, ആ ആശങ്കയ്ക്ക്
അടിസ്ഥാനമില്ലെന്നും തെളിവുകളുടെ അടിസ്ഥാനത്തില്‍ വെബ്ബിനാറില്‍ സര്‍ത്ഥിക്കുവാന്‍ റൂട്രോണിക്‌സ് മാനേജിംഗ് ഡയറക്ടര്‍ ശ്രീ. കെ. പത്മകുമാറിന് സാധിച്ചു.

സമൂഹ മാദ്ധ്യമങ്ങളുടെ ആവിര്‍ഭാവത്തോടെ, ചിതറിത്തെറിച്ച് കിടന്നിരുന്നതും, പരസ്പ്പരം ഏകോപനമില്ലാതെ നിന്നിരുന്നതുമായ, സൗഹൃദബന്ധങ്ങള്‍, കുടുംബബന്ധങ്ങള്‍, സഹപാഠികള്‍ തമ്മില്‍ വര്‍ഷങ്ങള്‍ക്ക് മുന്നേ
ഉണ്ടായിരുന്ന ഊഷ്മള ബന്ധങ്ങള്‍ എന്നിവ പുള്ളതിലും ദൃഡമായി നിരന്തര സാമീപ്യത്തിലൂടെ നമുക്ക് അനുഭവവേദ്യമാകുന്ന അവസ്ഥ അദ്ദേഹം ചൂണ്ടിക്കാട്ടി.

സമൂഹത്തില്‍ വിശിഷ്യാ നമ്മുടെ തൊട്ടയല്‍പക്കങ്ങളില്‍ നിര്‍മ്മിക്കപ്പെടുന്ന പ്രാദേശിക, പൈതൃക ഉല്പ്പ‍ന്നങ്ങളെക്കുറിച്ചും, എന്തിനേറെ നമുക്ക് അപരിചിതനായിരുന്നഅയല്‍പക്കത്തെ എഴുത്തുകാരനെക്കുറിച്ചുപോലും വ്യക്തമായ അവബോധം ഉണ്ടാക്കാന്‍ ഇന്റര്‍നെറ്റിന്റെ സാധ്യതകള്‍ക്ക് കഴിഞ്ഞു എന്നത് അദ്ദേഹം ചര്‍ച്ചയില്‍ ഓര്‍മ്മിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍, രക്ഷിതാക്കള്‍
പുലര്‍ത്തേ ജാഗ്രതയെക്കുറിച്ചും, വീട്ടില്‍ കമ്പ്യൂട്ടര്‍ സ്ഥാപിക്കേ സ്ഥലത്തെക്കുറിച്ചുപോലും അദ്ദേഹം പരാമര്‍ശിച്ചത് സാധാരണക്കാരുടെ നിലവിലുള്ള ആശങ്കകള്‍ക്ക് വിരാമമിടാന്‍ പ്രാപ്തമായ തരത്തിലായിരുന്നു.

145 രാജ്യങ്ങളിലായി 1.2 ബില്ല്യണ്‍ വിദ്യാര്‍ത്ഥികള്‍ ഇന്ന് ഇന്റര്‍നെറ്റിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുകയാണെന്നും, ഇന്റര്‍നെറ്റിന്റെ സാധ്യതകളില്‍ നിന്നും നമുക്ക് ഒഴിഞ്ഞുനില്‍ക്കാന്‍ കഴിയാത്ത സാഹചര്യമാണ് വരുംകാലങ്ങളില്‍ പ്രകടമാകുന്നതെന്നും ആദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ സാഹചര്യത്തിലാണ് കേരള സ്റ്റേറ്റ് റൂട്രോണിക്‌സ് കുഞ്ഞുങ്ങള്‍ക്ക് വേി ‘സൈബര്‍ സെക്യൂരിറ്റി ക്ലബ്ബ്-കിഡ്‌സ് ഡോം പദ്ധതി, ആക്ടിവിറ്റി ക്യാമ്പുകള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്റ്‌സ്, ഡാറ്റാ സയന്‍സ്,ബിസിനസ്സ് ഇന്റലിജന്‍സ് തുടങ്ങിയ മേഖലകളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്.

ഓണ്‍ലൈന്‍ വിദ്യാഭ്യാസം പലസ്ഥലങ്ങളിലും കച്ചവടമാകുന്നതിലുള്ള ആശങ്കയാണ് മാദ്ധ്യമപ്രവര്‍ത്തകന്‍ ശ്രീ. ജേക്കബ് ജോര്‍ജ്ജ് വെബ്ബിനാറില്‍ പങ്കുവച്ചത്. സാധാരണക്കാരന് അപ്രാപ്യമായ ഒന്നാണ് ഇന്റര്‍നെറ്റ് എന്നതും, അതിന്റെ സാധ്യതകളും, ഓണ്‍ലൈന്‍ വിദ്യാഭ്യാസവുമെന്നൊക്കെയുള്ള ഒരു ധാരണ നമ്മില്‍
പലര്‍ക്കും ഉായിരുന്നതും, കൊവിഡ് പ്രതിസന്ധിയിലും, ആ ധാരണയ്ക്ക് അടിസ്ഥാനമില്ലെന്ന് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലൂടെ നാം തെളിയിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്റര്‍നെറ്റ് അവബോധ പദ്ധതി സര്‍ക്കാര്‍ തലത്തില്‍ സര്‍ക്കാര്‍ സ്ഥാപനമായ കേരള സ്റ്റേറ്റ് റൂട്രോണിക്‌സിലൂടെ നടപ്പിലാക്കുന്നതില്‍ സന്തോഷിക്കുന്നുവെന്നും, നിലവിലെ മാനേജിംഗ് ഡയറക്ടര്‍ പദ്ധതിയുടെ വിജയകരമായ പൂര്‍ത്തീകരണത്തിന് പ്രാപ്തനായ വ്യക്തിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സര്‍ക്കാര്‍ തലത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ താങ്ങാനാവുന്ന ചെലവ് എന്നത് പ്രാധാന്യമര്‍ഹിക്കുന്ന ഘടകമാണെന്നും, അതിന്റെ പ്രയോജനം ലഭ്യമാകുന്നത് സാധാരണക്കാരിലേക്ക് അവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ മുന്‍കൈ എടുക്കുന്ന ജനകീയ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി പദ്ധതി കേരളത്തിന്റെ സാങ്കേതിക മികവിന്റെ തെളിവായി വെബ്ബിനാര്‍ ഉയര്‍ത്തിക്കാട്ടി. സര്‍ക്കാര്‍ ആവിഷ്‌ക്കരിക്കുന്ന കെ ഫോണ്‍ പദ്ധതിയെക്കുറിച്ചും, അതിനോടനുബന്ധിച്ചുള്ള ഇന്റ്ട്ടര്‍നെറ്റ് അവബോധം വളര്‍ത്തലിനെക്കുറിച്ചും
ആധികാരികമായി ഒ.റ്റി.റ്റി സംരംഭകന്‍ ശ്രീ. അനില്‍ നായര്‍ വിശദമായി സംസാരിച്ചത്.

വിക്ടേഴ്‌സ് ചാനലിന്റെ സാധ്യത ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തില്‍ പരമാവധി ഉപയോഗിക്കാന്‍ കഴിഞ്ഞതും, അതില്‍ വിദ്യാഭ്യാസവകുപ്പ് വിജയിച്ചതുമായ കാര്യങ്ങളെക്കുറിച്ച് ശ്രീ. ബി അബുരാജ് വ്യക്തമാക്കി.
വെബ്ബിനാര്‍ ചര്‍ച്ചയ്ക്ക് വെച്ച വിഷയത്തിന്റെ കാലികപ്രസ്‌ക്തി പൊതുവിദ്യാഭ്യാസ രംഗത്തേയും, നിലവിലെ ഓണ്‍ലൈന്‍ വിദ്യാഭ്യാസ രീതിയേയും ബന്ധപ്പെടുത്തുന്നതായി റൂട്രോണിക്‌സ് മാനേജിംഗ് ഡയറക്ടര്‍ അഭിപ്രായപ്പെട്ടു.

വിദ്യാഭ്യാസ രംഗത്ത് കൊവിഡ് പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ഓണ്‍ലൈന്‍ പഠനപദ്ധതിയിലൂടെ കുട്ടികള്‍ക്ക് മാത്രമല്ല, ചുരുക്കം രക്ഷിതാക്കളിലെങ്കിലും ഇന്റര്‍നെറ്റ്, വിദ്യാഭ്യാസ മേഖലയില്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് അറിവ് സമ്മാനിക്കുവാന്‍ സാധിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ ഏത് വിധത്തിലാണ് ക്ലാസ്സുകളില്‍ കുഞ്ഞുങ്ങളെ പ്രവേശിപ്പിക്കുന്നത്, ഏത് രീതിയിലാണ് പഠനം സാദ്ധ്യമാകുന്നത്, ഏതു വിധത്തിലാണ് പരീക്ഷയെ അഭിമുഖീകരിക്കേത് തുടങ്ങി ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ ബാലപാഠങ്ങള്‍
കുഞ്ഞുങ്ങള്‍ക്ക് വേി രക്ഷിതാക്കള്‍ പഠിയ്ക്കുകയും, തങ്ങള്‍ പഠിച്ച് അറിവുകള്‍ കുഞ്ഞുങ്ങള്‍ക്ക് പകര്‍ന്നു നല്‍കുവാന്‍ രക്ഷിതാക്കള്‍ വളരെവേഗം പ്രാപ്തരാവുകയും ചെയ്തു. Essentiality അഥവാ ആവശ്യകത എന്ന ഘടകമാണ് നമ്മുടെ രക്ഷിതാക്കളില്‍ ഇത്തരം ഒരവബോധം വളര്‍ത്തുവാന്‍ പ്രേരകമായത്.

സര്‍ക്കാര്‍ സേവനങ്ങളില്‍ ബഹുഭൂരിഭാഗവും ഇന്റര്‍നെറ്റിന്റെ സഹായത്താല്‍ നമ്മുടെ വിരല്‍ത്തുമ്പിലേക്ക് എത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ സമൂഹത്തിലെ മുഴുവന്‍ ആളുകള്‍ക്കും അവ പ്രാപ്യമാക്കുവാന്‍ സാദ്ധിച്ചിട്ടില്ല എന്നത് ഒരു വസ്തുതയാണ്. സ്മാര്‍ട്ട്‌ഫോണ്‍, ഇന്റര്‍നെറ്റ് ഉപയോഗങ്ങള്‍ തങ്ങളെ സംബന്ധിച്ച്
ബാലികേറാമലയാണെന്നും, അവ പ്രാപ്യമാക്കുവാന്‍ തക്ക വിദ്യാഭ്യാസം തങ്ങള്‍ക്ക് സിദ്ധിച്ചിട്ടില്ലായെന്നും പരിതപിക്കുന്ന ഒരു വല്യസമൂഹം ഇന്നും നമുക്കിടയിലുണ്ട്.

ഇന്റര്‍നെറ്റ്, സ്മാര്‍ട്ട്‌ഫോണ്‍, കമ്പ്യൂട്ടര്‍ എന്നിവയെ ഭയപ്പാടോടെ നോക്കിക്കാണുന്നവരും വിരളമല്ല. വൈദ്യുതി ബില്ല്, വെള്ളക്കരം, വീട്ടുകരും,വസ്തുകരം എന്നിവയൊക്കെ ഒടുക്കാനായി അതത് ഓഫീസുകളില്‍ ഇന്നും വരിനില്‍ക്കുന്നവരെക്കാണുമ്പോള്‍, ഇവയൊക്കെ വീടുകളില്‍ ഇരുന്നുകൊു തന്നെ നമുക്ക് സാധിക്കുന്ന കാര്യങ്ങളാണെങ്കിലും സാങ്കേതിക പരിജ്ഞാനത്തിന്റെ
അപര്യാപതത ഒന്നു കൊ് മാത്രം, അത്തരം ആളുകളിലേക്ക് ഇന്റര്‍നെറ്റിന്റെ സേവനങ്ങള്‍ എത്തപ്പെടുന്നില്ല എന്നത് ഒരു പുരോഗമന സംസ്‌ക്കാരത്തിന് ഭൂഷണമായ വസ്തുതയല്ല.

പാസ്സ്‌പോര്‍ട്ട്, ഡ്രൈവിങ്ങ് ലൈസന്‍സ്, ആധാര്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ്,പാന്‍കാര്‍ഡ്, സംബന്ധികളായ മുഴുവന്‍ സേവനങ്ങളും ഇന്ന് ഇന്റര്‍നെറ്റിലൂടെ ലഭ്യമാണ്. ഡജക, ഇന്റര്‍നെറ്റ് ബാങ്കിങ്ങ്, എന്നിവയിലൂടെ സര്‍വ്വവിധമായ ധനവിനിമയ മാര്‍ഗ്ഗങ്ങളും സാദ്ധ്യമാണെന്നിരിക്കെ, ചെക്കോ, വിഡ്രാവല്‍ സ്ലിപ്പോ എഴുതി പണം
പിന്‍വലിക്കാനും, നിക്ഷേപിക്കാനും, ലോണ്‍ അടയ്ക്കാനുമൊക്കെ ബാങ്കിലെത്തുന്നവര്‍ നഗരങ്ങളെ അപേക്ഷിച്ച് ഗ്രാമപ്രദേശങ്ങളില്‍ വളരെക്കൂടുതലാണ്. എ.റ്റി.എം മെഷീനുകളില്‍ നിന്നും പണം പിന്‍വലിക്കാന്‍ മറ്റുള്ളവരുടെ സഹായം തേടുന്നവരും വിരളമല്ല. എന്തിനേറെപ്പറയുന്നു, ഇന്റര്‍നെറ്റ് സൗകര്യമുള്ള മൊബൈല്‍ഫോണുകള്‍
കൈവശമുള്ള പല ആള്‍ക്കാരും, മൊബൈല്‍ ചാര്‍ജ്ജ് ചെയ്യാന്‍ കടകളെ ആശ്രയിക്കുന്ന പരിതാപകരമായ അവസ്തയും, ഇന്നും സമൂഹത്തില്‍ നിലവിലുണ്ട്.

ഇന്റര്‍നെറ്റ്, ദൈനംദിന ജീവിതത്തില്‍ പ്രദാനം ചെയ്യുന്ന സത്ഭലങ്ങളുടെ ഗുണഭോക്താക്കളാകുവാന്‍ സമൂഹത്തിലെ മുഴുവന്‍ ആളുകളേയും സജ്ജരാക്കുന്ന ജനകീയ പദ്ധതിയാണ് സംസ്ഥാന വ്യവസായ വകുപ്പ് ആവിഷ്‌ക്കരിച്ച്, കേരള സ്റ്റേറ്റ് റൂട്രോണിക്‌സ് നടപ്പിലാക്കുന്ന ‘ഇ-കേരളം’. സംസ്ഥാനത്തെ ഒരുകോടി ജനങ്ങള്‍ക്ക്,നഗര-ഗ്രാമ വ്യത്യാസമില്ലാതെ പ്രയോജനം ലഭ്യമാകും വിധം സജ്ജമാക്കിയിട്ടുള്ള ജനകീയ പദ്ധതിയാണിത്. ‘എന്നെയും സ്മാര്‍ട്ടാക്കും, എന്റെ സര്‍ക്കാര്‍’ എന്ന തലക്കെട്ടോടുകൂടിയാണ് പദ്ധതി ജനങ്ങളിലേക്ക് എത്തുന്നത്.

അടിസ്ഥാന വിദ്യാഭ്യാസം മാനദണ്ഡമാക്കാതെയും, കമ്പ്യൂട്ടര്‍ സാക്ഷരര്‍ അല്ലാത്തവരേയും ഉള്‍പ്പെടുത്തി വിഭാവനം ചെയ്യുന്ന ‘ഇന്റര്‍നെറ്റ് അധിഷ്ഠിത സാര്‍വ്വത്രിക കമ്പ്യൂട്ടര്‍ സാക്ഷരത പദ്ധതി’യാണ് ‘ഇ-കേരളം.’ ഓണ്‍ലൈന്‍
പ്ലാറ്റ്‌ഫോമിലൂടെ ഓണ്‍ലൈന്‍ പരിജ്ഞാനം നല്‍കുന്ന പദ്ധതി എന്ന തരത്തിലും ‘ഇ-കേരളം’ ശ്രദ്ധയാകര്‍ഷിക്കുന്നു. ലളിതമായ ശൈലിയില്‍ ഓണ്‍ലൈന്‍ ഉപയോഗ രീതികള്‍ വിവരിക്കുന്ന ഇന്ററാക്ടീവ് ക്ലാസ്സുകള്‍, ലഘു ചിത്രീകരണങ്ങള്‍, ചിത്രങ്ങള്‍, ശബ്ദ സന്ദേശങ്ങള്‍, റൂട്രോണിക്‌സ് റേഡിയോ, റൂട്രോണിക്‌സ് ടെലിവിഷന്‍
എന്നിവയിലൂടെ സമയബന്ധിതമല്ലാതെയുള്ള സമ്പ്രേക്ഷണങ്ങള്‍, സൈബര്‍ സെക്ക്യൂരിറ്റി, വിവര സങ്കേതിക വിദ്യാഭാസ മേഖല, ബാങ്കിങ്ങ് മേഖല, ഇന്റര്‍നെറ്റ് അധിഷ്ടിത വിപണന ശൃംഖലകള്‍, ഓണ്‍ലൈന്‍ സാഹിത്യപ്രവര്‍ത്തനം തുടങ്ങി ഇന്റര്‍നെറ്റ് അധിഷ്ടിതമായ മുഴുവന്‍ മേഖലകളിലേയും വിഗദ്ധരെ ഉള്‍പ്പെടുത്തിയുള്ള ചര്‍ച്ചാ വേദികള്‍, പഠന ക്ലാസ്സുകള്‍ എന്നിവയില്‍ അധിഷ്ടിതമായ, രസാവഹവും,
വിജ്ഞാനപ്രദവും, ലഘുത്വവുമുള്ള പഠന ക്രമമാണ് ഇ-കേരളം’ വിഭാവനം
ചെയ്യുന്നത്.

പങ്കേടുക്കുന്ന മുഴുവന്‍ പഠിതാക്കള്‍ക്കും കേരള സ്റ്റേറ്റ് റൂട്രോണിക്‌സ് പങ്കാളിത്ത സര്‍ട്ടിഫിക്കറ്റും പദ്ധതിയുടെ ഭാഗമായി നല്‍കും. എല്ലാ ജനങ്ങളും സ്മാര്‍ട്ടായ ഒരു കേരളം.. അത് തന്നെയാണ് ഈ പദ്ധതിയുടെ ആത്യന്തികമായ
ലക്ഷ്യവും. പ്രസ്തുത പദ്ധതിയുടെ സംസ്ഥാനതല ഏകോപനങ്ങള്‍ക്കായി കേരള സ്റ്റേറ്റ് റൂട്രോണിക്‌സിലെ ടെക്‌നിക്കല്‍ ഓഫീസറായ ശ്രീ. ആര്‍. ജഗദീഷ് ചന്ദ്രകുമാറിനെ ചുമതലപ്പെടുത്തിയതായും റൂട്രോണിക്‌സ് എം.ഡി, ശ്രീ. കെ.പത്മകുമാര്‍ അറിയിച്ചു.

ഇ-കേരളം പദ്ധതിയ്ക്ക് പുറമെ, അഭ്യസ്ത വിദ്യരായ യുവജനങ്ങള്‍ക്ക് മത്സരപ്പരീക്ഷകളില്‍ ഉന്നത വിജയം കരസ്തമാക്കുവാന്‍ പ്രാപ്തമായ രീതിയില്‍സംസ്ഥാന വ്യവസയ, വാണിജ്യ യുവജനക്ഷേമ വകുപ്പ് ആവിഷ്‌ക്കരിച്ച് കേരള സ്റ്റേറ്റ് റൂട്രോണിക്‌സ് നടപ്പിലാക്കുന്ന പദ്ധതിയാണ് ‘വിജയവീഥി’. വിദ്യാര്‍ത്ഥികളില്‍ ഇന്റര്‍നെറ്റ് അവബോധത്തോടൊപ്പം സൈബര്‍ നിയമങ്ങളെക്കുറിച്ചും, സൈബര്‍ സുരക്ഷയെക്കുറിച്ചും അറിവ് പകരുന്ന ‘സൈബര്‍ സെക്യൂരിറ്റി ക്ലബ്ബ്-കിഡ്‌സ് ഡോം’ പദ്ധതിയും, സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങള്‍ക്കായുള്ള ഓണ്‍ലൈന്‍ പരിശീലനപദ്ധതിയും സര്‍ക്കാര്‍ റൂട്രോണിക്‌സിലൂടെ ലക്ഷ്യമിടുന്നകാര്യവും റൂട്രോണിക്‌സ് മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News