യുവാക്കളെ കളത്തിലിറക്കി എല്‍ഡിഎഫ്; കെഎസ്‌യു യൂത്ത് കോണ്‍ഗ്രസ് തമ്മില്‍ തല്ലിനിടെ സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്താനാവാതെ യുഡിഎഫ്‌

എസ്.എഫ്.ഐ കൊല്ലം ജില്ലാ സെക്രട്ടറി പി അനന്തു ജില്ലാ പഞ്ചായത്ത് തലവൂർ ഡിവിഷൻ സ്ഥാനാർത്ഥി ആകുമെന്നുറപ്പായതോടെ
കെ.എസ്.യു യൂത്ത്കോൺഗ്രസ് നേതൃത്വത്തിന് തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റെന്നത് വെറും ആവശ്യമല്ല വാശിയും അഭിമാന പ്രശ്നവുമായി.

ചുറുചുറുക്കുള്ള ഉശിരൻ യുവത്വത്തെ ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടത്തിന് ഇടതുമുന്നണി കളത്തിലിറക്കാൻ തീരുമാനിച്ചതോടെ യുഡിഎഫിലെ, മത്സരിച്ച് തഴമ്പുള്ളവർ കെ.എസ്.യു യൂത്ത്കോൺഗ്രസ് പ്രവർത്തകരെ നിരാശപ്പെടുത്തുന്നു.

മരിക്കും വരെ തനിക്ക് മത്സരിക്കണമെന്ന സീറ്റ്മോഹികളുടെ നീണ്ട നിര യുഡിഎഫിൽ പ്രത്യേകിച്ച് കോൺഗ്രസിനെ സമ്മർദ്ദത്തിലാക്കും.സീറ്റ് നൽകിയില്ലെങ്കിൽ വിമത സ്ഥാനാർത്ഥികളാകുമെന്ന കെ.എസ്.യു യൂത്ത്കോൺഗ്രസ് ഭീഷണി കൊല്ലം ഡിസിസിയുടെ അന്തരീക്ഷത്തിൽ ഇപ്പോഴും മുഴങുന്നു.

സീറ്റ് ലഭിച്ചില്ലെങ്കിൽ ജീവനൊടുക്കുമെന്ന് ഭീഷണി മുഴക്കിയതും പുതിയ സമ്മർദ്ദ തന്ത്രത്തിന്റെ ഭാഗം.
എന്തായാലും കെ.സിവേണുഗോപാൽ, ഐ,…എ,….മുല്ലപ്പള്ളി ഗ്രൂപ്പ് നേതാക്കന്മാരുടെ ചട്ടുകങളായ യുവത്വത്തെ പിണക്കിയാൽ വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പണികിട്ടുമെന്ന ആശങ്കയും ഗ്രൂപ്പ് നേതൃത്വത്തിനുണ്ട്.

ചീമുട്ടയെറിയുവാനും പോസ്റ്റർ ഒട്ടിക്കാനും സൈബർ പോരാളികളാകാനും വെള്ളംകോരാനും വിറകുവെട്ടികളാകാനും മാത്രമുള്ളവരാണ് കോൺഗ്രസിലെ വിദ്യാർത്ഥി,യുവജന പ്രസ്ഥാനങളെന്ന തോന്നൽ മാറ്റിവെച്ചേക്കുകയാണ് നല്ലതെന്ന് മൂത്ത നേതാക്കന്മാർക്ക് യുവ നിര മുന്നറിയിപ്പു നൽകി കഴിഞ്ഞു.

എസ്.എഫ്.ഐ നേതാവിനെ ഇടതുമുന്നണി സ്ഥാനാർത്ഥിയാക്കിയതിനെ കെ.എസ്.യു യൂത്ത് കോൺഗ്രസ് നേതാക്കൾ സ്വാഗതം ചെയ്യുന്നു ഈ മാന്യത കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് പ്രതീക്ഷിക്കുന്നതായും നിരാശയോടെ കോൺഗ്രസിലെ യുവജനങൾ ആവശ്യപ്പെട്ടു.

തങളുടെ ആവശ്യം പരിഗണിച്ചില്ലെങ്കിൽ സ്വതന്ത്രമായി മത്സരിക്കുമെന്ന് കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണക്ക് കെ.എസ്.യു കെസി വേണുഗോപാലുമായി അടുപ്പം പുലർത്തുന്ന ഐ ഗ്രൂപിലെ ഒരു വിഭാഗം കത്ത് നൽകീട്ടുണ്ട്.

കഴിഞ്ഞ ദിവസം ഷാഫി പറമ്പിലും,അഭിജിത്തും കൊല്ലം ഡിസിസിയിലെത്തി തങളുടെ പ്രവർത്തകർക്ക് സീറ്റ് നൽകണമെന്ന് ഒരു ഡ്രാമ നടത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News