എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിനോട് വിശദീകരണം തേടി നിയമസഭാ എത്തിക്സ് കമ്മിറ്റി

നിയമസഭാ എത്തിക്സ് കമ്മിറ്റി എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിനോട് വിശദീകരണം തേടി നോട്ടീസയച്ചു.ലൈഫ് പദ്ധതിയുടെ രേഖകൾ ആവശ്യപ്പെട്ടത് അവകാശ ലംഘനമാണെന്ന ജയിംസ് മാത്യു എൽ എൽ എയുടെ പരാതിയെ തുടർന്നാണ് നോട്ടീസ് നൽകിയത്.ഏ‍ഴ് ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് ഇ ഡിയോട് എത്തിക്സ് കമ്മിറ്റി.

ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുന്ന വടക്കാഞ്ചേരിയിൽ 140 ഭവനങ്ങൾ നിർമ്മിക്കുന്ന പദ്ധതിക്കെതിരായ പരാതി പരിശോധിക്കുന്നതിന് പകരം ലൈഫ്മിഷൻ പദ്ധതിയുടെ മുഴുവൻ ഫയലുകൾ ഇഡി ആവശ്യപെട്ടിരുന്നു.ഇത് നിയമ വിരുദ്ധമാണ്.

ഇതിനെതിരെയാണ് ജയിംസ് മാത്യു എൽ എൽ എ എത്തിക്സ് കമ്മിറ്റിക്ക് പരാതി നൽകിയിരുന്നത്. പരാതിയെ തുടർന്ന് നിയമസഭാ എത്തിക്സ് കമ്മിറ്റി എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിനോട് വിശദീകരണം തേടി നോട്ടീസയച്ചു. ഏ‍ഴ് ദിവസത്തിനകം ഇ ഡി റിപ്പോർട്ട് നൽകണമെന്ന് ഇ ഡിക്കയച്ച നോട്ടിസിൽ പറയുന്നു.

പദ്ധതിയുടെ പ്രവർത്തനം തടസ്സപ്പെടുത്തുന്നത് വേണ്ടിയാണ് ഇത്തരം നടപടിയെന്ന് ജയിംസ്മാത്യു സ്പീക്കർക്ക് നൽകിയ പരാതിയിൽ പറയുന്നത്. ഇഡി ഉദ്യോഗസ്ഥന്‍റെ നടപടി സഭയോടുള്ള അവഹേളനമാെണെന്നും ഇത്തരം സമീപനം സഭയുടെ അവകാശത്തിനു നേരെയുള്ള കടന്നുകയറ്റമാണ് പരാതിയിൽ ചൂണ്ടിക്കാട്ടി.

സ്പീക്കർക്ക് ലഭിച്ച പരാതി നിയമസഭയുടെ ചട്ടം 159 അനുസരിച്ച് പ്രിവിലേജ് ആൻഡ് എത്തിക്സ് കമ്മിറ്റിക്ക് കൈമാറിയിരുന്നു.ജനക്ഷേമ പദ്ധതികൾ അട്ടിമറിക്കാനാണ് കേന്ദ്ര അന്വേഷണ ഏജൻസികളുടെ ശ്രമെമെന്ന് മുഖ്യമന്ത്രിയും നേരത്തെ വിമർശിച്ചിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here