എംസി കമറുദ്ദീന്‍ എംഎല്‍എയെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു; കമറുദ്ദീന്‍റെ അറസ്റ്റ് ഉടനെന്ന് എഎസ്പി

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ മുസ്ലീംലീഗ് എംഎല്‍എ എംസി കമറുദ്ദീനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു.

കാസര്‍ഗോഡ് എസ്പി ഓഫീസില്‍ വച്ചാണ് എംസി കമറുദ്ദീനെ ചോദ്യം ചെയ്യുന്നത്. കേസില്‍ മുഖ്യപ്രതിയായ കമറുദ്ദീന്‍റെ അറസ്റ്റ് ഉടനുണ്ടാവുമെന്ന് എഎസ്പി അല്‍പം മുമ്പ് മാധ്യമങ്ങളോട് പറഞ്ഞു. കമറുദ്ദീന്‍റെ അറസ്റ്റ് ഒ‍ഴിവാക്കാനാവില്ലെന്ന് അന്വേഷണ ുദ്യോഗസ്ഥന്‍.

ഫാഷന്‍ ഗോള്‍ഡിന്റെ പേരില്‍ എംസി കമറുദ്ദീന്‍ നടത്തിയ തട്ടിപ്പിനെ കുറിച്ച് നൂറുകണക്കിന് പരാതികളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്‌. കൈരളി ന്യൂസാണ് എംസി കമറുദ്ദീന്‍റെ തട്ടിപ്പ് വിശദമായ തെളിവുകളോടെ പുറത്തുകൊണ്ടുവന്നത്.

തുടക്കത്തില്‍ കമറുദ്ദീനെ സംരക്ഷിച്ച ലീഗ് നേതൃത്വം എന്നാല്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നതോടെ കമറുദ്ദീനെ കൈയ്യൊ‍ഴിയുന്ന നിലപാടും സ്വീകരിച്ചു.

തട്ടിപ്പിന് ഇരകളായവരില്‍ ഏറെയും മുസ്ലീം ലീഗ് അനുഭാവികളാണ്. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് കമറുദ്ദീന്‍ ഉള്‍പ്പെടുന്ന സംഘം തങ്ങളെ തട്ടിപ്പിന് ഇരയാക്കിയതെന്ന് ഇരകളായവര്‍ പ്രതികരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here