‘അമേരിക്ക ഇന്ത്യയായിരുന്നെങ്കില്‍’; മോദിയെയും അമിത്ഷായെയും ട്രോളി പ്രശാന്ത് ഭൂഷണ്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അമിത്ഷായെയും ട്രോളി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍.

അമേരിക്ക ഇന്ത്യയായിരുന്നെങ്കില്‍ എന്ന തലക്കെട്ടോടെയാണ് പ്രശാന്ത് ഭൂഷണ്‍ ട്രോള്‍ പങ്കുവെച്ചത്. മോദിയുടെയും അമിത്ഷായുടെയും ചിത്രം പങ്കുവച്ചാണ് പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

‘ദേ ഇയാള് പറയുന്നു കുറച്ച് ഡെമോക്രാറ്റുകാരെ വാങ്ങി ട്രംപിന്റെ സര്‍ക്കാറങ്ങ് ഉണ്ടാക്കിയേക്കാം എന്ന്’, അമിത്ഷായെ ചൂണ്ടി മോദി ഇക്കാര്യം പറയുന്നതായാണ് ട്രോള്‍.

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപ് പരാജയപ്പെടുമെന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും നിരവധി ട്രാേളുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്.

അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ വിജയത്തിലേക്കടുക്കുകയാണ്. നിലവിലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഇതുവരെ 214 വോട്ടുകള്‍ മാത്രമാണ് നേടാനായത്. ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന് 253 ഇലക്ടല്‍ കോളേജ് വോട്ടുകളാണുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here