അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ അന്തിമ ഫലം കാത്തിരിക്കവേ 300 ഇലക്ടറല്‍ വോട്ടുകളോടെ വിജയിക്കാന്‍ പോകുന്നുവെന്ന് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ അന്തിമ ഫലം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കണക്കുകള്‍ ബൈഡന്റെ വിജയം ഉറപ്പാക്കുമ്പോഴാണ് പുതിയ പരാമര്‍ശം. ഞങ്ങള്‍ വിജയിക്കാന്‍ പോകുന്നുവെന്ന് ബൈഡന്‍ രാജ്യത്തോട് നടത്തിയ അഭിസംബോധനയില്‍ വ്യക്തമാക്കി.
ഇന്നലെ മുതല്‍ എന്താണ് സംഭവിച്ചതെന്ന് നോക്കൂ. ജോര്‍ജിയയിലും പെന്‍സില്‍വാനിയയിലും 24 മണിക്കൂര്‍ മു്മ്പു വരെ പിന്നിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ തങ്ങള്‍ മുന്നിലാണ്. നെവാഡയിലും അരിസോണയിലും വിജയത്തിലേക്ക് നീങ്ങുന്നു. നെവാഡയില്‍ ഭൂരിപക്ഷം ഇരട്ടിയായി. 300 ലേറെ ഇലക്ടറല്‍ വോട്ടു നേടി വിജയിക്കാന്‍ പോകുകയാണ്. ഈ രാജ്യത്തിന്റെ പിന്തുണയോടെ ഞങ്ങള്‍ വിജയിക്കുമെന്നും ബൈഡന്‍ പറഞ്ഞു.
2016 ല്‍ തകര്‍ന്ന നീല മതില്‍ രാജ്യത്ത് ലീണ്ടും പുനഃസ്ഥാപിച്ചിരിക്കുകയാണ്. അരിസോണയില്‍ 24 വര്‍ഷത്തിനും ജോര്‍ജിയയില്‍ 28 വര്‍ഷത്തിനും ശേഷമാണ് ഡെമോക്രാറ്റിക് പാര്‍ട്ടി ആധിപത്യം നേടുന്നതെന്നും ബൈഡന്‍ പറഞ്ഞു. വോട്ടെണ്ണല്‍ പ്രക്രിയ പുരോഗമിക്കുകയാണ്. പിരിമുറുക്കം കൂടുതലാണെന്ന് അറിയാം. എങ്കിലും ശാന്തത പാലിക്കേണ്ടതുണ്ട്. നിങ്ങളുടെ വോട്ടും എണ്ണും. തെരഞ്ഞെടുപ്പില്‍ നമ്മള്‍ എതിരാളികളാണ്, ശത്രുക്കളല്ലെന്നും ട്രംപിനോടായി ജോ ബൈഡന്‍ പറഞ്ഞു.
ബെെഡന് ഇതുവരെ 253 ഇലക്ടറല്‍ വോട്ടുകളാണ് ലഭിച്ചിട്ടുള്ളത്. ട്രംപിന് 214 ഉം. 270 വോട്ടുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. നിര്‍ണായ സ്വിംഗ് സംസ്ഥാനങ്ങളെല്ലാം ഇക്കുറി ബൈഡനൊപ്പമാണ്. നോര്‍ത്ത് കരോലിനയിലും അലാസ്‌കയിലും മാത്രമാണ് ട്രംപിന് ലീഡുള്ളത്. നിലവില്‍ മുന്നിട്ടു നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ നേടാനായാല്‍ 306 ഇലക്ടറല്‍ വോട്ടുകള്‍ നേടി ബൈഡന് വിജയം ഉറപ്പിക്കാനാകും
Get real time update about this post categories directly on your device, subscribe now.