ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്: എംസി കമറുദ്ദീന്‍ അറസ്റ്റില്‍

ഫാഷന്‍ ഗോള്‍ഡ് സ്വര്‍ണത്തട്ടിപ്പ് കേസില്‍ മുസ്ലീം ലീഗ് എംഎല്‍എ എംസി കമറുദ്ദീനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കാസര്‍ഗോഡ് എസ്പി ഓഫീസില്‍ വച്ചായിരുന്നു അന്വേഷണ സംഘം കമറുദ്ദീനെ ചോദ്യം ചെയ്തത്.

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പുമായി ബന്ധപ്പെട്ട് 115 കേസുകളാണ് എംസി കമറുദ്ദീനെതിരെ രജിസ്റ്റര്‍ ചെയ്തത്. ഫാഷന്‍ ഗോള്‍ഡിന്‍റെ ചെയര്‍മാനാണ് എംസി കമറുദ്ദീനെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇദ്ദേഹത്തിന്‍റെ അറസ്റ്റ് ഒ‍ഴിവാക്കാന്‍ ക‍ഴിയില്ലെന്നും ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം നിരവധി കേസുകള്‍ നിലവില്‍ എംസി കമറുദ്ദീനെതിരെ ഉണ്ടെന്നും കോടതിയാണ് ഇദ്ദേഹത്തിന്‍റെ ജാമ്യവുമായി ബന്ധപ്പെട്ട കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും എഎസ്പി മാധ്യമങ്ങളോട് പറഞ്ഞു.

എംസി കമറുദ്ദീന്‍റെ അറസ്റ്റ് മുസ്ലീം ലീഗ് നേതൃത്വത്തെയും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. കൈരളി ന്യൂസാണ് എംസി കമറുദ്ദീന്‍റെ നേതൃത്വത്തില്‍ ഫാഷന്‍ ഗോള്‍ഡിന്‍റെ പേരില്‍ നടന്ന തട്ടിപ്പിന്‍റെ വിശദാംശങ്ങള്‍ പുറത്തുകൊണ്ടുവന്നത്.

തുടക്കത്തില്‍ കമറുദ്ദീനെ സംരക്ഷിച്ച ലീഗ് നേതൃത്വം തട്ടിപ്പിന്‍റെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നതോടെ പിന്‍വലിയുകയായിരുന്നു.

രാഷ്ട്രീയ സ്വാധീനമുപയോഗിച്ചാണ് എംസി കമറുദ്ദീന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയതെന്നാണ് ഭൂരിഭാഗം പരാതികളും പരാതിക്കാരിലേറെയും ലീഗ് പ്രവര്‍ത്തകരോ അനുഭാവികളോ ആണെന്നതും ലീഗിനെ പ്രതിസന്ധിയിലാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News