നാഗ്പൂരിൽ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി

നാഗ്പൂരിലെ മങ്കാപൂരിലുള്ള വാടക വീട്ടിലാണ് 69കാരനായ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെ കുളിമുറിയിൽ വീണു കിടന്നിരുന്ന മുകുന്ദൻ കുമാരൻ നായരെ വീട്ടുടമസ്ഥനാണ് അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിക്കുന്നത്.

എന്നാൽ കുളിമുറിയിൽ നിന്നും കണ്ടെടുക്കുമ്പോൾ തന്നെ ജീവൻ നഷ്ടപ്പെട്ടിരുന്നുവെന്നാണ് അറിയാൻ കഴിഞ്ഞത്. മൃതദേഹം നാഗ്പൂരിലെ മായോ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്.

കേരളത്തിൽ പാലക്കാട് കല്ലങ്കോട് സ്വദേശിയാണ് . 69 വയസ്സായിരുന്നു. മുകുന്ദൻ നായരുടെ ഫോണിൽ നിന്ന് ലഭിച്ച നമ്പറുകളിൽ നിന്നാണ് മുംബൈയിൽ ഡോംബിവ്‌ലിയിൽ താമസിക്കുന്ന അനുജന്റെ നമ്പറിൽ വിളിച്ചു കാര്യങ്ങൾ തിരക്കിയത്. ഇയാൾക്ക് ഭാര്യയും രണ്ടു മക്കളും ഉണ്ടെന്നാണ് അറിയാൻ കഴിയാഞ്ഞത്.

എന്നാൽ ഇവരുടെ വിവരങ്ങൾ പങ്കു വയ്ക്കുവാൻ ബന്ധുക്കൾ വിസമ്മതിക്കുകയായിരുന്നുവെന്ന് ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ പ്രസിഡന്റ് അഡ്വക്കേറ്റ് പത്മ ദിവാകരൻ പറഞ്ഞു.

എയ്മ നാഷണൽ സീനിയർ വൈസ് പ്രസിഡന്റ് ആർ എസ് പിള്ള, നാഗ്പുർ മലയാളി സമാജം ജനറൽ സെക്രട്ടറി അനിൽ മാത്യു എന്നിവരും മരിച്ച വ്യക്തിയുടെ സഹോദരന്മാരുമായി സംസാരിച്ചുവെങ്കിലും ആരും മൃതദേഹം എന്ത് ചെയ്യണമെന്ന കാര്യത്തിൽ അഭിപ്രായം പറയാൻ തയ്യാറായില്ലെന്നാണ് പറയുന്നത്.

മരിച്ച മുകുന്ദൻ നായരുടെ മകൻ സാൾട്ട് ആൻഡ് പെപ്പർ എന്ന സിനിമയുടെ നിർമ്മാതാവായ സദാനന്ദൻ ആണെന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്ന് അറിയുവാൻ കഴിഞ്ഞത്. ഇതനുസരിച്ചു സദാനന്ദനുമായി ബന്ധപ്പെടുവാൻ പോലീസ് ശ്രമിച്ചെങ്കിലും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.

സിനിമയുമായി ബന്ധപ്പെട്ടവരുമായും ചിറ്റൂർ പോലീസ് സ്റേഷനുമായും സാമൂഹിക പ്രവർത്തകർ ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News