അയ്യപ്പപ്പണിക്കരുടെ കവിത ആലപിച്ച് കമൽഹാസൻ

നടന്‍, സംവിധായകന്‍, നിര്‍മാതാവ്, തിരക്കഥാകൃത്ത്, കഥാകൃത്ത്, ഗാനരചയിതാവ്, ഗായകന്‍ എന്നിങ്ങനെ സകല ബഹുമതികളും സ്വന്തം പേരിനൊപ്പം ചേര്‍ത്തു വെച്ചിട്ടുള്ള പ്രതിഭയാണ് ഉലകനായകന്‍ കമൽഹാസൻ .എന്നും മലയാളികൾ സ്വന്തമെന്നു തന്നെ കരുതുന്ന താരമാണ് അദ്ദേഹം.

മലയാളത്തോടുള്ള കമൽ ഹാസന്റെ സ്നേഹം പലപ്പോഴും അദ്ദേഹത്തിൽ നിന്ന് തന്നെ നമ്മൾ കേട്ടിട്ടുണ്ട്.
വളരെക്കാലം മലയാളചലച്ചിത്ര രംഗത്ത് അദ്ദേഹം സജീവവുമായിരുന്നു.

പലപ്പോഴും കമൽഹാസൻ സംസാരിക്കുന്നതു കേട്ടാൽ ഒരു കവിതപോലെ അനുഭവപ്പെടാറുണ്ട്.ഇപ്പോഴിതാ മലയാളത്തിന്റെ അഭിമാനമായ കവി അയ്യപ്പപ്പണിക്കരുടെ ഒരു കവിത അതിമനോഹരമായി ആലപിക്കുകയാണ് കമൽഹാസൻ.


അയ്യപ്പപ്പണിക്കരുടെ ‘വായന’ എന്ന കവിതയ്ക്കാണ് കമൽ ഹാസൻ ശബ്ദം നൽകിയത്. അയ്യപ്പപ്പണിക്കരുടെ നവതിയോടനുബന്ധിച്ച് അദ്ദേഹത്തിന്റെ തൊണ്ണൂറ് കവിതകൾ 90 പേർ അവതരിപ്പിക്കുന്നു പരിപാടിയുടെ ഭാഗമായാണ് കമൽഹാസന്റെ ഈ കവിത ചൊല്ലൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News