തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് പി സി ജോർജ് എംഎൽഎ സുപ്രീംകോടതിയിൽ

തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. പൂഞ്ഞാർ എംഎൽഎ പി സി ജോർജാണ് തെരഞ്ഞെടുപ്പ് നീട്ടണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. ഇതേ അവശ്യമുന്നയിച്ചുള്ള പി സി ജോർജിന്റെ ഹർജി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

ഇതേ തുടർന്നാണ് ഹൈക്കോടതി വിധിക്കെതിരെ പി സി ജോർജ് അപ്പീൽ നൽകിയത്. തെരഞ്ഞെടുപ്പ് നടത്തിയാൽ ഭരണ ഘടനയുടെ 21ആം അനുച്ഛേദം ഉറപ്പ് നൽകുന്ന മൗലികാവകാശം ലംഘിക്കപ്പെടും.

തെരഞ്ഞെടുപ്പ് കൊവിഡ് വ്യാപനം ഇരട്ടിയാകാൻ കാരണമാകും, മരണ സംഖ്യ വർധിക്കുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. പൊതുജനാരോഗ്യം സംരക്ഷിച്ച് ആവശ്യമായ മുൻകരുതലോടെ തെരഞ്ഞെടുപ്പ് നടത്തുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നിലപാട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News