കല്‍പാത്തി രഥോത്സവത്തിന് കൊടിയേറി

ചരിത്രപ്രസിദ്ധമായ കല്‍പാത്തി രഥോത്സവത്തിന് കൊടിയേറി. കല്‍പാത്തിയിലെ വിശാലാക്ഷീ സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിലും ഉപദേവതകളുടെ ക്ഷേത്രങ്ങളിലുമാണ് ധ്വജാരോഹണം നടന്നത്. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ ഇത്തവണ ക്ഷേത്രത്തിനകത്തെ ചടങ്ങുകള്‍ മാത്രമേ ഉണ്ടാവൂ.

പതിവ് പോലെ രഥോത്സവത്തിന്‍റെ വരവറിയിച്ച് കൊണ്ടുള്ള കൊടിയേറ്റിന്‍റെ ഭാഗമായി ക്ഷേത്രാങ്കണത്തില്‍ പ്രത്യേക പൂജകള്‍ നടന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് നിയന്ത്രണങ്ങളോടെയാണ് കൊടിയേറ്റ ചടങ്ങുകള്‍ നടന്നത്.

പ്രധാന ക്ഷേത്രമായ കല്‍പാത്തി വിശാലാക്ഷീ സമേത വിശ്വനാഥ ക്ഷേത്രത്തില്‍ കൊടിയേറ്റ് നടന്നതിന് പിന്നാലെ പ‍ഴയകല്‍പാത്തി ലക്ഷ്മീനാരായണ പെരുമാള്‍ ക്ഷേത്രത്തിലും, പുതിയ കല്‍പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രത്തിലും ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രത്തിലും കൊടിയേറ്റ് നടന്നു. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ ഇത്തവണ ചടങ്ങുകള്‍ ക്ഷേത്രത്തിനകത്ത് മാത്രമേ ഉണ്ടാവൂ.

നവംബര്‍ 14 വരെയാണ് ദേവന്‍മാരുടെ പ്രദക്ഷിണമുണ്ടാവും. 13 മുതല്‍ 16 വരെയാണ് രഥപ്രയാണം. നിയന്ത്രണങ്ങളുള്ളതിനാല്‍ പല്ലക്കുകളിലും ഗോരഥങ്ങളിലുമായി ക്ഷേത്രത്തിന് ചുറ്റും മാത്രമാകും ചടങ്ങുകള്‍. തേരുമുട്ടിയിലെ പ്രസിദ്ധമായ ദേവരഥസംഗമം ഇത്തവണയുണ്ടാകില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News