പത്ത് ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി സി-49 കുതിച്ചു

പത്ത് ഉപഗ്രഹങ്ങളുമായി PSLV C-49 കുതിച്ചു. ഇ​ന്ത്യ​ന്‍ ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ സം​ഘ​ട​ന(ISRO)​യു​ടെ ഭൗ​മ​നി​രീ​ക്ഷ​ണ ഉ​പ​ഗ്ര​ഹം ഇ​ഒ​എ​സ്-01​നൊ​പ്പം വി​ദേ​ശ​രാ​ജ്യ​ങ്ങ​ളു​ടെ ഒ​ന്‍​പ​ത് ഉ​പ​ഗ്ര​ഹ​ങ്ങ​ളും പി​എ​സ്‌എ​ല്‍​വി-​സി49 റോ​ക്ക​റ്റ് ഭ്ര​മ​ണ​പ​ഥ​ത്തി​ല്‍ എ​ത്തി​ക്കും.

ശ്രീ​ഹ​രി​ക്കോ​ട്ട​യി​ല്‍ നി​ന്നാ​ണ് PSLV C-49 വി​ക്ഷേ​പി​ച്ച​ത്. ക​ന​ത്ത​മ​ഴ​യെ തു​ട​ര്‍​ന്ന് കൗ​ണ്ട്ഡൗ​ണ്‍ അ​ഞ്ച് മി​നി​ട്ട് സ​മ​യ​ത്തേ​ക്ക് നി​ര്‍​ത്തി വ​ച്ചി​രു​ന്നു. പി​ന്നീ​ട് കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് വി​ക്ഷേ​പ​ണം ന​ട​ത്തി​യ​ത്.

ഈ ​വ​ര്‍​ഷ​ത്തെ ഇ​സ്രോ​യു​ടെ ആ​ദ്യ​ത്തെ ദൗ​ത്യ​മാ​ണി​ത്. ഇ​ഒ​എ​സ്-01​നൊ​പ്പം വി​ദേ​ശ​രാ​ജ്യ​ങ്ങ​ളു​ടെ ഒ​ന്‍​പ​ത് ഉ​പ​ഗ്ര​ഹ​ങ്ങ​ളും പി​എ​സ്‌എ​ല്‍​വി-​സി49 റോ​ക്ക​റ്റ് ഭ്ര​മ​ണ​പ​ഥ​ത്തി​ല്‍ എ​ത്തി​ക്കും. പി​സ്‌എ​ല്‍​വി​യു​ടെ 51-ാം ദൗ​ത്യ​മാ​ണ് ഇ​ത്.

കൃ​ഷി, വ​ന​വ​ത്ക​ര​ണം, ദു​ര​ന്ത​നി​വാ​ര​ണം എ​ന്നീ മേ​ഖ​ല​ക​ള്‍​ക്ക് ഇ​ഒ​എ​സ്-01 പ്ര​യോ​ജ​ന​പ്പെ​ടു​മെ​ന്നും ഐഎസ്ആര്‍ഒ അ​റി​യി​ച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News