അര്‍ജന്റൈന്‍ സംവിധായകന്‍ ഫെര്‍ണാണ്ടോ സൊളാനസ് അന്തരിച്ചു

വിഖ്യാത അര്‍ജന്റൈന്‍ സംവിധായകന്‍ ഫെര്‍ണാണ്ടോ പിനോ സൊളാനസ് (84) അന്തരിച്ചു. കോവിഡ് ബാധിതനായി പാരീസില്‍ ചികിത്സയിലിരിക്കെയാണ് മരണം.

യുനെസ്‌കോയില്‍ അര്‍ജന്റീനയുടെ അംബാസിഡറായിരിക്കെയാണ് കോവിഡ് ബാധിച്ചുള്ള മരണം. ഏകാധിപത്യത്തിനെതിരെ രാജ്യത്ത് ഒളിവിലിരുന്നു കൊണ്ട് അദ്ദേഹം ഷൂട്ട് ചെയ്ത ‘ഹവര്‍ ഓഫ് ഫര്‍ണസ്’ എന്ന ചിത്രം ലോക സിനിമ ചരിത്രത്തില്‍ സൊളാനസിനെ അടയാളപ്പെടുത്തി.

ലാറ്റിനമേരിക്കയിലെ നവകൊളോണിയലിസത്തിനെതിരായ വിമോചനപ്പോരാട്ടങ്ങളുടെ നാള്‍വഴികളെ അടയാളപ്പെടുത്തുന്ന ‘ദ അവര്‍ ഓഫ് ദ ഫര്‍ണസസ്’, അര്‍ജന്റീനയിലേക്കുള്ള ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ അധിനിവേശവും സ്വകാര്യവത്കരണവും ആ സമൂഹത്തെ സാമ്പത്തികമായും രാഷ്ട്രീയമായും എങ്ങനെ തകര്‍ത്തുവെന്ന് അന്വേഷിക്കുന്ന ‘സോഷ്യല്‍ ജെനോസൈഡ്’ തുടങ്ങിയ രാഷ്ട്രീയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായി.

ലാ ഹോറ ഡി ലോസ് ഹോര്‍നോസ് (ദി ഹവര്‍ ഓഫ് ഫര്‍ണസ്) (1968), ടാംഗോസ്: എല്‍ എക്‌സിലിയോ ഡി ഗാര്‍ഡല്‍ (1985), സര്‍ (1988), എല്‍ വയജെ (1992), ലാ ന്യൂബ് (1998), മെമ്മോറിയ ഡെല്‍ സാക്വിയോ ( 2004), തുടങ്ങിയവയാണ് സൊളാനസി?െന്റ പ്രധാന ചിത്രങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News