ബീഹാറില്‍ ബിജെപിക്ക് തിരിച്ചടി; മഹാസഖ്യത്തിന് മുന്നേറ്റമെന്ന് എക്സിറ്റ് പോളുകള്‍

ദില്ലി: ബീഹാറില്‍ മഹാസഖ്യം അധികാരത്തിലേറുമെന്ന് എക്സിറ്റ് പോള്‍. ടൈംസ് നൗ-സീ വോട്ടര്‍ എക്സിറ്റ് പോള്‍ പ്രകാരം മഹാസഖ്യത്തിന് 120 സീറ്റ് ലഭിക്കുമെന്നാണ് പ്രവചനം.

എന്‍.ഡി.എയ്ക്ക് 116, എല്‍.ജെ.പിയ്ക്ക് ഒന്നും സീറ്റാണ് എക്സിറ്റ് പോള്‍ പ്രവചിക്കുന്നത്. മറ്റുള്ളവര്‍ക്ക് ആറ് സീറ്റ് ലഭിക്കുമെന്നും എക്സിറ്റ് പോള്‍ പ്രവചിക്കുന്നു.

റിപ്പബ്ലിക് ടി.വി- ജന്‍ കി ബാത്ത് സര്‍വ്വേയിലും മഹാസഖ്യത്തിനാണ് മുന്നേറ്റം. മഹാസഖ്യം 118 മുതല്‍ 139 വരെ സീറ്റും എന്‍.ഡി.എയ്ക്ക് 91 മുതല്‍ 117 സീറ്റുമാണ് പ്രവചിക്കുന്നത്.

എല്‍.ജെ.പിയ്ക്ക് 5-8 സീറ്റും റിപ്പബ്ലിക് ടി.വി- ജന്‍ കി ബാത് പ്രവചിക്കുന്നു. എ.ബി.പി എക്സിറ്റ് പോളും മഹാസഖ്യത്തിനാണ് സാധ്യത കല്‍പ്പിക്കുന്നത്. എന്‍.ഡി.എയ്ക്ക് 104-128 ഉം മഹാസഖ്യത്തിന് 108-131 ഉം സീറ്റാണ് പ്രവചനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News