വിവാഹത്തിൽ വിശ്വസിക്കുന്നില്ല എന്ന് കമൽഹാസൻ :ഞാൻ വിവാഹത്തിൽ എന്നല്ല പല കാര്യങ്ങളിലും വിശ്വസിക്കുന്നില്ല

ജോൺ ബ്രിട്ടാസുമൊത്തുള്ള കമൽഹാസന്റെ അഭിമുഖത്തിനിടയിലാണ് സിനിമയും പ്രണയവും വിവാഹവുമൊക്കെ ചർച്ചയായത് .റിഹേഴ്സലും റീടേക്ക്ഉം ജീവിതത്തിലും സിനിമയിലും ഉണ്ടായിരുന്നെങ്കിൽ ഇതിലും നന്നയി പെർഫോം ചെയ്യാമായിരുന്നു എന്ന് ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ തോന്നുന്നത് എന്നാണ് കമലഹാസൻ പറയുന്നത്.

കമലഹാസനെ സിനിമയുടെ ഒരു സൂപ്പർമാർക്കെറ്റായിട്ടാണ്  ജോൺ ബ്രിട്ടാസ് വിശേഷിപ്പിക്കുന്നത്.നർത്തകൻ,ഗായകൻ,നടൻ,സംവിധായകൻ,നിർമാതാവ്,കഥാകൃത്ത്,തിരക്കഥാകൃത്ത് ഇങ്ങനെ എന്താണ് കമൽഹാസൻ ചെയ്യാത്ത മേഖല എന്ന് നോക്കുന്നതായിരിക്കും ഉചിതം.ചെറുപ്പകാലത്ത് ഒരു ബാര്ബര്ഷോപ്പിൽ പോലും ജോലിക്കു പോയിട്ടുണ്ട് എന്ന് കമൽഹാസൻ പറയുന്നുണ്ട്.

ഇപ്പോഴത്തെ കാമുകി കാമുകൻമാർ വരെ മാടപ്രാവേ എന്ന പ്രണയഗാനം പാടി നടക്കുന്നു എന്ന് പറയുമ്പോൾ കമൽ പറയുന്നത് ഞാൻ അന്ന് പ്രണയം പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു,അതുകൊണ്ടാണ് അത്രയും റിയലിസ്റ്റിക് ആയത് എന്നാണ്.പ്രണയത്തെക്കുറിച്ചും വളരെ നന്നായി സംസാരിക്കുന്ന താങ്കൾ വിവാഹത്തിൽ വിശ്ശ്വസിക്കുന്നോ എന്ന് ചോദിച്ചപ്പോൾ :ഞാൻ വിവാഹത്തിൽ എന്നല്ല പല കാര്യങ്ങളിലും വിശ്വസിക്കുന്നില്ല എന്നു മറുപടി.

ഉലകനായകൻ എന്നറിയപ്പെടുന്ന കമൽഹാസൻ എക്കാലവും മലയാളികൾക്ക് പ്രിയങ്കരനാണ്.എത്രയോ നല്ല സിനിമകളുടെ ഭാഗമാകാൻ കമൽ ഹാസന് കഴിഞ്ഞിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News