പാര്‍വതിയുടെ ദി അണ്‍റാവല്‍ സീരീസിന്റെ മൂന്നാം ഭാഗം പുറത്ത്; ചിത്രങ്ങള്‍

നടി പാര്‍വതിയുടെ പുതിയ ഫോട്ടോ സീരിസ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ദി അണ്‍റാവല്‍ സീരീസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രങ്ങളുടെ മൂന്നാം ഭാഗം ഇന്ന് പുറത്തുവിട്ടു.

പാര്‍വതിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴിയാണ് പുതിയ ചിത്രങ്ങളും പുറത്തുവിട്ടത്. ടോപ് ലെസ് ആയി ഇത്തവണ ബ്ലാക്ക് & വൈറ്റ് ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്.

മുഖത്ത് ചായം തേച്ചുള്ള ആദ്യ ഭാഗങ്ങളിലെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ട്രാന്‍സ് ജെന്റര്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് സാംസണ്‍ ലേയാണ് പാര്‍വതിയെ ഒരുക്കിയിരിക്കുന്നത്.

‘മൃദുലമായ’ എന്ന അടിക്കുറിപ്പിലാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ജീസ് ജോണ്‍ ആണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here