എംസി കമറുദ്ദീന്‍ വിഷയം: ലീഗിന്‍റെ അടിന്തിര ഉന്നതാധികാര സമിതിയോഗം ഇന്ന് കോ‍ഴിക്കോട്

മുസ്ലീം ലീഗ് ഉന്നതാധികാര സമിതിയുടെ അടിയന്തിര യോഗം ഇന്ന് കോ‍ഴിക്കോട് ചേരും. മഞ്ചേശ്വരം എംഎല്‍എ എംസി കമറുദ്ദീന്‍ന്‍റെ അറസ്റ്റിനെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ പ്രതിസന്ധിയാവും യോഗത്തിലെ പ്രധാന അജണ്ട. കാസഗോഡ് ജില്ലാ നേതാക്കളെ യോഗം നടക്കുന്ന കോഴിക്കോട് ലീഗ് ഹൗസിലേക്ക് വിളിച്ചുവരുത്തിയിട്ടുണ്ട്.

കമറുദ്ദീനോട് രാജി ആവശ്യപ്പെടണമെന്നുള്‍പ്പെടെയുള്ള ആവശ്യം പാർട്ടിക്കകത്ത് ഉയരുകയാണ്.തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ പാര്‍ട്ടി എം.എല്‍.എ സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലാവുന്നത് രാഷ്ട്രീയമായി തിരിച്ചടിയാകുമെന്ന് ലീഗ് ആശങ്കപ്പെടുന്നു.

പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ മുസ്ലിം ലീഗ് നടത്തിയ ശ്രമം ഫലം കാണാതെ പോയതിലും നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്.ഇതെല്ലാം യോഗത്തിൽ ചർച്ചയാവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News