നീതി നിഷേധത്തിന്‍റെയും മനുഷ്യാവകാശ ലംഘനത്തിന്‍റെയും എട്ടുവര്‍ഷങ്ങള്‍

രാഷ്ട്രീയ പകയുടെ പേരിൽ സിപിഐഎം നേതാക്കളായ കാരായി രാജനേയും കാരായി ചന്ദ്രശേഖരനെയും നാട് കടത്തിയിട്ട് ഇന്നേക്ക് ഏഴു വർഷങ്ങൾ പിന്നിടുന്നു.

മനുഷ്യവകാശ ലംഘനം എട്ടാം വർഷത്തിലേക്ക് കടക്കുമ്പോഴും നീതി നിഷേധിക്കപ്പെട്ട് കഴിയുകയാണ് നാടിന്റെ പ്രിയങ്കരരായ നേതാക്കൾ. ജന പ്രതിനിധികൾ ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടും ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ അവസരം നിഷേധിക്കപ്പെട്ടവരുടെ ദുരനുഭവം മറ്റൊരു തിരഞ്ഞെടുപ്പ് കാലത്ത് വീണ്ടും ചർച്ചയാവുകയാണ്.

ജന്മനാടിന്റെ സ്നേഹ തണൽ അന്യമാക്കപ്പെട്ട് ഏഴ് വർഷങ്ങൾ പിന്നിടുന്നു.നാട് കടത്തലിന്റെ എട്ടാം വർഷത്തിലും കാരായി രാജനും ചന്ദ്ര ശേഖരനും അർഹമായ നീതി അകലെ തന്നെ.ഫസൽ വധക്കേസിൽ യഥാർത്ഥ കുറ്റവാളികൾ നാട്ടിൽ സൗര്യ വിഹാരം നടത്തുമ്പോൾ പൗരാവകാശം നിഷേധിക്കപ്പെട്ട് കഴിയുകയാണ് രാഷ്ട്രീയ പകയുടെ പേരിൽ പ്രതി ചേർക്കപ്പെട്ടവർ.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപഷത്തിലായിരുന്നു ഇരുവരും വിജയിച്ചത്. കാരായി രാജൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായും ചന്ദ്രശേഖരൻ തലശ്ശേരി നഗരസഭ ചെയർമാനയും തിരഞ്ഞെടുക്കപ്പെട്ടു. എന്നാൽ കള്ളക്കേസിൽ പ്രതി ചേർക്കപ്പെട്ടത്തിനാൽ ആ സ്ഥാനങ്ങളിൽ തുടരാനായില്ല.

ജനങ്ങൾ തിരഞ്ഞെടുത്ത നേതാക്കൾക്ക് ജനങ്ങളൂടെ ഇടയിൽ പ്രവർത്തിക്കുന്നതിന് സിബിഐ വിലക്ക് ഏർപ്പെടുത്തി. കേരളം മറ്റൊരു തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുമ്പോൾ ഇരുവർക്കും എതിരായ നീതി നിഷേധം വീണ്ടും ചർച്ചയാവുകയാണ്. ഇരുവരും ഇത്തവണ മത്സര രംഗത്ത് ഇല്ല. എന്നാൽ ഇടത് പക്ഷത്തിന്റെ വിജയത്തിനായി മനസ്സ് കൊണ്ട് പ്രചാരണ രംഗത്തുണ്ട്.

വാളാങ്കിച്ചാല്‍ മോഹനന്‍ വധക്കേസില്‍ പിടിയിലായ ആര്‍ എസ് എസ്സുകാരന്‍ കുപ്പി സുബീഷ് നടത്തിയ കുറ്റ സമ്മത മൊഴിയില്‍ ഫസലിനെ കൊന്നത് താന്‍ ഉള്‍പ്പെടുന്ന ആര്‍ എസ് എസ്സുകാരാണ് എന്ന് ഏറ്റുപറഞ്ഞിട്ടും പുനരന്വേഷണം നടത്തി നീതി നടപ്പാക്കാന്‍ സിബിഐ തയ്യാറായിട്ടില്ല.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here