ചെയ്ത് തീര്‍ക്കാന്‍ ഒരുപാടുണ്ട് നമുക്ക് തുടങ്ങാം; തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം കമലാ ഹാരിസ്

അമേരിക്കയുടെ ചരിത്രത്തിലെ ആദ്യത്തെ വനിതാ വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ശേഷം പ്രതികരണവുമായി കമലാ ഹാരിസ്. ട്വിറ്റര്‍ വ‍ഴിയാണ് കമല ആദ്യ പ്രതികരണം നടത്തിയത്. അമേരിക്കയുടെ ആത്മാവിനായി പോരാടാനുള്ള തങ്ങളുടെ സന്നദ്ധതയാണ് ഈ തെരഞ്ഞെടുപ്പ് എന്നാണ് കമല ട്വീറ്റ് ചെയ്തത്.

‘പ്രസിഡന്റ് ജോ ബൈഡന്‍, അല്ലെങ്കില്‍ ഞാന്‍ എന്നതിനെക്കാള്‍ ഉപരിയാണ് ഈ തെരഞ്ഞെടുപ്പ്. അമേരിക്കയുടെ ആത്മാവിനെക്കുറിച്ചും അതിനായി പോരാടാനുള്ള ഞങ്ങളുടെ സന്നദ്ധതയെക്കുറിച്ചുമുള്ളതാണ് ഈ തെരഞ്ഞെടുപ്പ്. ചെയ്ത് തീര്‍ക്കാന്‍ ഒരുപാട് ജോലിയുണ്ട് ഞങ്ങള്‍ക്ക്. നമുക്ക് തുടങ്ങാം’- എന്നായിരുന്നു കമലയുടെ ട്വീറ്റ്.

തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ജനങ്ങളെ അഭിസംബോധന ചെയ്ത ബൈഡന്‍റെയും കമലയുടെയും വാക്കുകള്‍ നിര്‍ത്താത്ത കൈയ്യടിയോടെയാണ് അമേരിക്കന്‍ ജനത സ്വീകരിച്ചത്. നൂറ്റാണ്ടുകളായി അമേരിക്കയില്‍ നടക്കുന്ന അവകാശ സംരക്ഷണ പോരാട്ടങ്ങളെ എടുത്തുപറഞ്ഞ കമല തന്‍റെ വിജയം ഈ പോരാട്ടങ്ങളില്‍ തെരുവിലുള്ള ജനതയ്ക്കാണ് സമര്‍പ്പിച്ചത്.

നമ്മുടെ മഹത്തായ രാജ്യത്തെ നയിക്കാനായി എന്നെ തെരഞ്ഞെടുത്തതിലൂടെ ഞാന്‍ ആദരിക്കപ്പെടുന്നു. നമുക്ക് മുന്നിലുള്ള ജോലി കാഠിന്യമേറിയതാണ്. എനിക്ക് നിങ്ങള്‍ വോട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും ഞാന്‍ എല്ലാ അമേരിക്കക്കാരുടേയും പ്രസിഡണ്ടായിരിക്കുമെന്ന് ഞാന്‍ ഉറപ്പുതരുന്നു.

നിങ്ങള്‍ എന്നിലര്‍പ്പിച്ച വിശ്വാസം ഞാന്‍ കാത്തുസൂക്ഷിക്കും’.തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ട്വിറ്ററിലൂടെയായിരുന്നു ബൈഡന്‍റെ ആദ്യ പ്രതികരണം. 284 ഇലക്ട്രല്‍ വോട്ട് നേടിയാണ് ബൈഡന്‍ നിലവിലെ പ്രസിഡണ്ടും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപിനെ പരാജയപ്പെടുത്തിയത്.

വോട്ടെണ്ണല്‍ പുരോഗമിക്കുകയാണെങ്കിലും 538 ഇലക്ടറല്‍ വോട്ടുകളില്‍ കേവല ഭൂരിപക്ഷം ബൈഡന്‍ നേടിയതായി സി.എന്‍.എന്‍. റിപ്പോര്‍ട്ട് ചെയ്തു. 270 ഇലക്ടറല്‍ വോട്ടുകളാണ് കേവലഭൂരിപക്ഷത്തിന് ആവശ്യം. പെന്‍സില്‍വാനിയയില്‍ 49.7 ശതമാനം വോട്ട് നേടിയാണ് ബൈഡന്‍ ജയിച്ചത്. ട്രംപിന് ഇവിടെ 49.2 ശതമാനം വോട്ടേ ലഭിച്ചുള്ളൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News