കെപിഎസി ലളിതയെ അനുകരിച്ച് കൊച്ചുമിടുക്കി; വെെറലായി വീഡിയോ

കെപിഎസി ലളിതയെ അനുകരിക്കുന്ന കൊച്ചുമിടുക്കിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നു.
ഇടുക്കി കട്ടപ്പന സ്വദേശി ദേവനന്ദ രതീഷ് ആണ് സോഷ്യല്‍ മീഡിയയില്‍ കൈയ്യടി നേടുന്നത്.

കന്മദം എന്ന സിനിമയിലെ കെപിഎസി ലളിതയും മോഹന്‍ലാലുമുള്ള വെെകാരികമായ ഒരു രംഗമാണ് ദേവനന്ദ തന്മയത്വത്തോടെ അഭിനയിച്ചിരിക്കുന്നത്.

കെപിഎസി ലളിതയെ കൂടാതെ മഞ്ജു വാര്യര്‍, രേവതി തുടങ്ങിയ നടിമാരെയും അനുകരിക്കുന്ന വീഡിയോകള്‍ ദേവനന്ദ ചെയ്തിട്ടുണ്ട്. നടിമാരെ അനുകരിക്കുന്ന വീഡിയോകളില്‍ പലതും ശ്രദ്ധ നേടിയിട്ടുമുണ്ട്.

ദേവാസുരം എന്ന സിനിമയില്‍ രേവതി അവതരിപ്പിച്ച ഭാനുപ്രിയ എന്ന കഥാപാത്രത്തെ അനുകരിച്ച വീഡിയോയും വെെറലായിരുന്നു.

കെഇയുപി സ്കൂൾ കലോത്സവത്തിന് LP സെക്ഷൻ ഭാരതനാട്യം, നോടോടി നൃത്തം എന്നിവക്ക് റാങ്ക് വിത്ത്‌ A Grade നേടിയിട്ടുണ്ട് ഈ കൊച്ചുമിടുക്കിയ്ക്ക്. നൃത്തം അഭ്യസിക്കുന്നുണ്ട്.

ആക്ടിങ് കോമ്പറ്റിഷൻ ബെസ്റ്റ് കിഡ് ആക്ടർ, ബെസ്റ്റ് പെര്‍ഫോമര്‍ അവാര്‍ഡ് എന്നിവ 43 തവണ നേടിയിട്ടുണ്ട് ദേവനന്ദ. രണ്ടു ടെലിഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്.

അച്ഛൻ രതീഷ് ലോഡിങ് തൊ‍ഴിലാളിയാണ് ആണ്. അച്ഛന്‍ രതീഷും അമ്മ മായയും രണ്ട് അനിയൻമാരും ചേരുന്നതാണ് ദേവനന്ദയുടെ കുടുംബം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News