ട്രെൻഡിങ് 1 ആയി കമൽഹാസൻചിത്രം വിക്രത്തിന്റെ ട്രെയിലര്‍

യൂട്യൂബില്‍ ട്രെന്‍ഡിംഗ് 1 ആയി ഉലകനായകന്‍ കമല്‍ഹാസന്‍റെ പുതിയ ചിത്രം വിക്രത്തിന്റെ ട്രെയിലര്‍.

കമല്‍ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന പുതിയ സിനിമ വിക്രത്തിന്റെ ടീസര്‍ ഇന്നലെ പുറത്തിറങ്ങിയിരുന്നു. കമലിന്റെ 66 -ാം പിറന്നാള്‍ ദിനത്തിലാണ് സിനിമയുടെ ടൈറ്റില്‍ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയത്.

കമലിന്റെ 232ാം ചിത്രമായ പുതിയ സിനിമ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ആരാധകരെ സന്തോഷത്തിലാക്കുന്ന റിപ്പോർട്ട്‌ ആണ് ട്രെയിലറിന് ലഭിച്ചത്. 12 മണിക്കൂർ കൊണ്ട് 3M ലധികം പ്രേക്ഷകരാണ് ട്രെയ്‌ലർ ഏറ്റെടുത്തത്.

കമലിനെ നായകനാക്കി ലോകേഷിന്റെ ഗ്യാംങ്സ്റ്റര്‍ മൂവിയായിരിക്കും വിക്രം എന്നാണ് ട്രെയ്‌ലർഇൽ നിന്നും മനസിലാകുന്നത്. അനിരുദ്ധാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News