അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച ജോ ബൈഡനേയും കമലാ ഹാരിസിനേയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ജോ ബൈഡന്റെ അത്ഭുതകരമായ വിജയത്തില്‍ അഭിന്ദനങ്ങള്‍ എന്നാണ് മോദിയുടെ പ്രതികരണം.
നേരത്തെ അമേരിക്കയിലെ ഇന്ത്യക്കാരോട് ട്രംപിനെ വീണ്ടും വിജയിപ്പിക്കണമെന്ന് മോദി ആവശ്യപ്പെട്ടിരുന്നു. ട്രംപ് സര്‍ക്കാറിനെ വീണ്ടും അധികാരത്തിലെത്തിക്കണമെന്നായിരുന്നു മോദിയുടെ ആഹ്വാനം ചെയ്തത്.
അതേസമയം തെരഞ്ഞെടുപ്പില്‍ ട്രംപ് പരാജയപ്പെടുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിന് തൊട്ടുപിന്നാലെ തന്നെ ട്രംപിനെ വിമര്‍ശിച്ച് ബിജെപി രംഗത്തെത്തിയിരുന്നു. കൊവിഡ് പ്രതിസന്ധിയെ നേരിടാന്‍ ട്രംപിന് കഴിഞ്ഞില്ലെന്നായിരുന്നു ബിജെപിയുടെ പരാമര്‍ശം.
ഇതിന് പിന്നാലെയാണ് ജോ ബൈഡനേയും കമലാ ഹാരിസിനേയും അഭിനന്ദിച്ച് മോദി രംഗത്തെത്തിയിരിക്കുന്നത്.
ഇന്ത്യയും -യു.എസും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ബൈഡന്റെ സംഭാവന നിര്‍ണായകവും വിലമതിക്കാനാവാത്തതുമായിരുന്നെന്നും ഇന്ത്യ-യു.എസ് ബന്ധത്തെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കാന്‍ വീണ്ടും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ താന്‍ ആഗ്രഹിക്കുന്നെന്നും മോദി ട്വീറ്റ് ചെയ്തു.
കമലാ ഹരിസിന്റെ വിജയം ഇന്ത്യന്‍-അമേരിക്കക്കാര്‍ക്കും വളരെയധികം അഭിമാനം നല്‍കുന്നതാണെന്നും മോദി പറഞ്ഞു. കമലയുടെ പിന്തുണയും നേതൃത്വവും ഉപയോഗിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തപ്പെടുത്താമെന്നും മോദി ട്വീറ്റ് ചെയ്തു.
270 വോട്ടുകളാണ് കേവല ഭൂരിപക്ഷത്തിനാവശ്യം എന്നിരിക്കെ 290 ഇലക്ട്രല്‍ വോട്ടുകളാണ് നിലവില്‍ ജോ ബൈഡന് ലഭിച്ചിരിക്കുന്നത്..

Get real time update about this post categories directly on your device, subscribe now.