കമറുദ്ദീന്‍ തട്ടിപ്പ് നടത്തിയിട്ടില്ല; ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ മുസ്ലീം ലീഗ് എംഎല്‍എയെ ന്യായീകരിച്ച് ചെന്നിത്തല

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ ചോദ്യം ചെയ്യലിന് ശേഷം മഞ്ചേശ്വരത്തെ മുസ്ലീം ലീഗ് എംഎല്‍എ എംസി കമറുദ്ദീന്‍ അറസ്റ്റിലായിട്ടും കമറുദ്ദീനെ ന്യായീകരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

എംസി കമറുദ്ദീന്‍ തട്ടിപ്പ് നടത്തിയിട്ടില്ലെന്നും എംഎല്‍എ ഇടപെട്ട ബിസിനസ് തകര്‍ന്നതാണെന്നും നിക്ഷേപകര്‍ക്ക് പണം തിരിച്ച് നല്‍കണമെന്നുമായിരുന്നു ചെന്നിത്തലയുടെ ന്യായീകരണം. കമറുദ്ദീനെതിരായ കേസിനെ കുറിച്ച് മുസ്ലീം ലീഗ് തീരുമാനിക്കുമെന്നും നിയമം നിയമത്തിന്‍റെ വ‍ഴിക്ക് പോകട്ടെയെന്നും ചെന്നിത്തല.

പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ കള്ളക്കേസ് ചുമത്തുകയാണെന്നും. തദ്ദേശ തെരഞ്ഞെടുപ്പില്‍ ചെറുപ്പക്കാര്‍ക്കും പുതുമുഖങ്ങള്‍ക്കും ആയിരിക്കും അവസരമെന്നും ചെന്നിത്തല പറഞ്ഞു. കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിഷയവുമായി ബന്ധപ്പെട്ട് ഘടകകക്ഷികളായി ചര്‍ച്ച നടന്നു വരികയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അതേസമയം കമറുദ്ദീന്‍ വിഷയത്തില്‍ മുസ്ലീം ലീഗിന്‍റെ അടിയന്തിര യോഗം പുരോഗമിക്കുകയാണ്. കമറുദ്ദീന്‍റെ എംഎല്‍എ സ്ഥാനം രാജിവച്ച് പ്രതിരോധിക്കണമെന്നാണ് ഒരു വിഭാഗത്തിന്‍റെ ആവശ്യം എന്നാല്‍ കമറുദ്ദീന്‍ രാജിവച്ചാല്‍ ആരോപണ വിധേയരായ കെഎം ഷാജിയുടെയും ഇബ്രാഹിം കുഞ്ഞിന്‍റെയും രാജിയാവശ്യവും ഉയരുമെന്ന ആശങ്കയിലാണ് ലീഗ് നേതൃത്വം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News