’പുതിയ സാഹസം’; മുംബൈയില്‍ തിരിച്ചെത്തിയെന്ന് സണ്ണി ലിയോണ്‍

ആറ് മാസങ്ങള്‍ക്ക് ശേഷം മുംബൈയില്‍ തിരിച്ചെത്തിയെന്നറിയിച്ച് നടി സണ്ണി ലിയോണ്‍.

കൊവിഡ് കാലത്ത് ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം ലോസ് ഏഞ്ചലസിലേക്ക് പോയ താരം ആറ് മാസങ്ങള്‍ക്ക് ശേഷമാണ് മടങ്ങിയെത്തിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് സണ്ണി ലിയോണ്‍ ഈ വിവരം ആരാധകരെ അറിയിച്ചിരിക്കുന്നത്.

ദിവസങ്ങള്‍ക്ക് മുമ്പ് താൻ മുംബൈയിലേക്ക് തിരിച്ചുപോകുകയാണെന്ന വിവരം ഒരു പോസ്റ്റിലൂടെ സണ്ണി ആരാധകരെ അറിയിച്ചിരുന്നു.

’പുതിയ സാഹസം’ എന്നാണ് മാസ്കും നീല കൂളിംഗ് ഗ്ലാസും ധരിച്ചിരിക്കുന്ന തന്‍റെ ചിത്രത്തിന് സണ്ണി നല്‍കിയ അടിക്കുറിപ്പ്.

രാജ്യത്ത് കൊവിഡ് കേസുകള്‍ കൂടിയതോടെ ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറിനും മൂന്ന് മക്കള്‍ക്കുമൊപ്പം സണ്ണി ലിയോണ്‍ ഇന്ത്യ വിടുകയായിരുന്നു. ലോസ് ആഞ്ചല്‍സിലായിരുന്നു കുടുംബ സമേതം താരം ഇത്രയും നാള്‍ കഴിഞ്ഞത്.

ലോക്ഡൗമ്ക കാലത്ത് കുടുംബത്തിനൊപ്പം ചിലവ‍ഴിക്കുന്ന ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു. മക്കളായ നിഷയ്ക്കും നോവയ്ക്കും അഷറിനുമൊക്കെ ഒപ്പമുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു.


ലോക്ക്ഡൗണ്‍ കാലത്ത് സോഷ്യല്‍ മീഡിയിലൂടെ ആരാധക‍‍ര്‍ക്കായി സണ്ണി ആരംഭിച്ച ലോക്ക്ഡ് അപ്പ് വിത്ത് സണ്ണി എന്ന ചാറ്റ് ഷോ ഏറെ ശ്രദ്ധ നേടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News