ഉമ്മൻചാണ്ടിയുടെ പേരിൽ പരസ്പരം പ്രകോപിതരായി ഡൊമനിക് പ്രസന്റേഷനും ജേക്കബ് ജോര്‍ജും

തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സർക്കാരിന്‍റെ വികസന കാഴ്ചപ്പാട് എത്രമാത്രം എൽ ഡി എഫിന് പ്രയോജനപ്പെടും എന്ന് ന്യൂസ് ആൻഡ് വ്യൂസ് അവതാരകനായ ശരത്ചന്ദ്രന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്ന മാധ്യമപ്രവർത്തകൻ ജേക്കബ് ജോർജിനോട് പ്രകോപിതനായി കോൺഗ്രസ് പ്രവർത്തകൻ ഡൊമനിക് പ്രസന്റേഷൻ.

കിഫ്‌ബിയും ഭവനപദ്ധതിയും അടക്കം പിണറായി സർക്കാർ നടത്തിവരുന്ന ഒട്ടേറെ വികസനപ്രവർത്തനങ്ങൾ നമ്മുടെ ജനങ്ങൾ കാണുന്നുണ്ട് എന്നായിരുന്നു ജേക്കബ് ജോർജിന്‍റെ തുടക്ക മറുപടി. “മുടങ്ങി കിടന്ന ഗെയിൽ പദ്ധതി ഒരു സ്മാർട്ട് ലീഡർ ആയി നിന്ന് പിണറായി വിജയൻ നടപ്പാക്കിയെടുത്തത് കേരളം കണ്ടതാണ്.

ഇപ്പോഴത്തെ ജനങ്ങൾക്ക് എല്ലാ വികസന കാര്യങ്ങളെ കുറിച്ചും ബോധ്യം ഉണ്ട് ,രാഷ്ട്രീയ പരമായി ഉത്ബുദ്ധരാണ്. ജനത്തിനറിയാം എന്തൊക്കെ വികസനപ്രവർത്തനങ്ങൾ ഇവിടെ നടക്കുന്നുണ്ടു എന്ന്. വികസന പ്രവർത്തനങ്ങൾ ഒന്നും നടക്കില്ല എന്ന് വിശ്വസിച്ചിരുന്ന ഒരു ജനതക്ക് ഇപ്പോൾ വലിയ പ്രതീക്ഷയാണ്. പ്രതേകിച്ച് ഭവന പദ്ധതി ഒരുപാട് ആളുകകളുടെ കണ്ണ് തുറപ്പിച്ചു”.

വികസനപ്രവർത്തനങ്ങളെ ഇത്തരത്തിൽ പ്രതിപാദിച്ച ജേക്കബ് ജോർജ് പഞ്ചായത്ത് രാജിനെക്കുറിച്ചും സൂചിപ്പിച്ചു. ആ ആശയത്തെ പ്രാവർത്തികമാക്കാൻ സഹായിച്ച എസ് എം വിജയാനന്ദ് ഐ എ എസ്നെ ഉമ്മൻ‌ചാണ്ടി ഒരു കോൺഗ്രസ് മന്ത്രിയുടെ താല്പര്യത്തിനു വേണ്ടി കേരളത്തിൽ നിന്നും പറഞ്ഞയച്ചു എന്നും പറഞ്ഞു.

ഇതാണ് ഡൊമനിക് പ്രസന്റേഷൻ ചൊടിപ്പിച്ചത്. എസ് എം വിജയാനന്ദ് ഐ എ എസ് നെ പറഞ്ഞയച്ചതല്ലെന്നും അദ്ദേഹം സ്വന്തം ഇഷ്ട്ടപ്രകാരംപോയതാണെന്നും ഡൊമനിക് പ്രസന്റേഷൻ വാദിച്ചു. എന്നാൽ ജേക്കബ് ജോർജി വിട്ടുകൊടുക്കാൻ തയ്യാറാവാതെ വന്നതോടെ ഇരുവരും തമ്മിൽ വെല്ലുവിളിയായി.

കേന്ദ്രത്തിലേക്ക് വൻ വരവേല്പ്പോടെ സ്വീകരിക്കപ്പെട്ട ആ ഐ എ സ് ഉദ്യോഗസ്ഥനെ ഒരു കോൺഗ്രസ് മന്ത്രിയാണ് ഉമ്മൻ‌ചാണ്ടി വഴി ഒഴിവാക്കിയത് എന്ന് ജേക്കബ് ജോർജ് വാദിച്ചു. പിന്നീട് അടുത്ത ചീഫ് സെക്രട്ടറിയായി എസ് എം വിജയനാന്ദിനെ ഉമ്മൻ‌ചാണ്ടി തിരിച്ചു വിളിച്ചത് അന്നത്തെ ഡി ജി പി സെൻകുമാർ പറഞ്ഞിട്ടാണ് എന്നും കൂടി വെളിപ്പെടുത്തിയതോടെ ഡൊമിനിക് പ്രസന്റേഷൻ പ്രകോപിതനായി . ഡിജിപി പറയുന്നത് കേൾക്കാൻ അത്ര പൊട്ടനല്ല ഉമ്മൻ‌ചാണ്ടി എന്നായിരുന്നു ഡൊമനിക് പ്രസെന്റേഷന്റെ പ്രതികരണം

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News