കസ്‌തൂരി രംഗൻ, ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടുകൾ നടപ്പാക്കരുതെന്ന് സുപ്രീംകോടതിയിൽ ഹർജി

പശ്ചിമ ഘട്ടത്തിലെ പരിസ്ഥിതിലോല മേഖലകൾ നിശ്ചയിച്ചുകൊണ്ടുള്ള കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി.

കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കർഷക ശബ്ദമെന്ന സംഘടനയാണ് ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചത്.

കസ്‌തൂരി രംഗൻ, ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടുകൾ നടപ്പാക്കരുതെന്ന് സംസ്ഥാന സർക്കാരിന് നിർദേശം നൽകണം, പകരം ഉമ്മൻ വി ഉമ്മൻ സമിതിയുടെ ശുപാർശകൾ നടപ്പാക്കാൻ സംസ്ഥാന സർക്കാരിന് നിർദേശം നൽകണമെന്നും റിട്ട് ഹർജിയിൽ ആവശ്യപ്പെടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News