തട്ടിപ്പിനെ ന്യായീകരിച്ച് ലീഗ് നേതൃത്വം; അറസ്റ്റ് രാഷ്ട്രീയ പ്രേരിതം, എംസി കമറുദ്ദീന്‍ രാജിവയ്ക്കേണ്ടതില്ല

കോടികളുടെ സ്വർണ്ണ നിക്ഷേപ തട്ടിപ്പ് കേസിൽ എം സി കമറുദ്ദീൻ എം എൽ എ യ്ക്ക് പിന്തുണയുമായി ലീഗ് നേതൃയോഗം. എം സി കമറുദ്ദീൻ, എം എൽ എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് ലീഗ് ഉന്നതാധികാര സമിതി. അറസ്റ്റ് അന്യായമെന്നും രാഷ്ടീയ പ്രേരിതമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിൽ ചേർന്ന ലീഗ് ഉന്നതാധികാര സമിതി യോഗമാണ് എം സി കമറുദ്ദീന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചത്. നിക്ഷേപകർക്കുള്ള പണം തിരിച്ചു നൽകണം എന്ന പഴയ നിലപാട് ആവർത്തിച്ച നേതാക്കൾ കമറുദ്ദീൻ എം എൽ എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് വ്യക്തമാക്കി. അറസ്റ്റ് അന്യായവും രാഷ്ട്രീയ പ്രേരിതമെന്നുമാണ് ലീഗ് നിലപാട്.

നിയമസഭാ പ്രിവിലേജ് കമ്മിയുടെ മുന്നിലുള്ള വിഷയത്തിലാണ് അറസ്റ്റ് എന്നും ലീഗ് നേതാക്കൾ പറഞ്ഞു. മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് ഘട്ടത്തിൽ കമറുദ്ദീനെതിരായ നിക്ഷേപ തട്ടിപ്പ് അറിഞ്ഞില്ലെന്ന വാദവും പി കെ കുഞ്ഞാലിക്കുട്ടി ഉയർത്തി.

തട്ടിപ്പ് കേസിൽ എം എൽ എ യുടെ അറസ്റ്റ് തദ്ദേശ തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നാണ് ലീഗ് നിലപാട്. കാസർകോട് ജില്ലയിലെ കമറുദ്ദീൻ്റെ സ്വാധീനവും കെ എം ഷാജി, ഇബ്രാഹിം കുഞ്ഞ് എന്നിവർക്കെതിരായ അന്വേഷണവുമാണ് കമറുദ്ദീനെതിരായ സംഘടനാ നടപടിയിൽ നിന്ന് പോലും ലീഗിനെ പിന്നോട്ടടിപ്പിക്കാൻ കാരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News