‘ഇന്ന് ഒരു നല്ല ദിവസമാണ്’; ബൈഡന്റെ വിജയം പങ്കുവെക്കുന്നതിനിടെ വികാരഭരിതനായി വാര്‍ത്താ അവതാരകന്‍

ജോ ബൈഡനെ നിയുക്ത അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടുവെന്ന വാര്‍ത്ത തത്സമയം നല്‍കുന്നതനിടെ വികാരഭരിതനായി വാര്‍ത്താ അവതാരകന്‍.

സിഎന്‍എന്‍ ചാനലിലെ വാര്‍ത്താവതാരകനായ ആന്റണി കപേല്‍ വാന്‍ ജോണ്‍സ് ആണ് വികാരഭരിതനായത്.
ഇതിന്‍റെ വീഡിയോ കപേല്‍ തന്നെ ട്വിറ്ററില്‍ പങ്കുവച്ചു.

‘ഇന്ന് ഒരു നല്ല ദിവസമാണ്. ഇന്ന് ഒരു അമ്മയാകുന്നത് എളുപ്പമുള്ള കാര്യമാണ്. ഒരു അച്ഛനാവുക എന്നതും വളരെ എളുപ്പമുള്ള കാര്യമാണ്. നിങ്ങളുടെ കുട്ടികളോട് സ്വഭാവഗുണമുണ്ടാവുക എന്നത് പ്രധാനമാണ് എന്ന് പറയുന്നത് ഇന്ന് വളരെ എളുപ്പമായിരിക്കുന്നു. ഈ വിധി രാജ്യത്ത് ഏറെ സഹിച്ചവര്‍ക്കുള്ള ഉത്തരമാണ്. എനിക്ക് ശ്വസിക്കാന്‍ കഴിയുന്നില്ല എന്നത് ഒരു ജോര്‍ജ് ഫ്‌ളോയിഡിന്റെ മാത്രം വാക്കുകളല്ല. ഇതുപോലെ സ്വതന്ത്രമായി ശ്വാസമെടുക്കാന്‍ കഴിയാത്ത നിരവധി പേരാണ് ഇവിടെയുള്ളത്. നമ്മളെപോലുള്ളവര്‍ക്ക് കുറച്ച് സമാധാനം ലഭിക്കുക, വീണ്ടും ഉണരാന്‍ അവസരം ലഭിക്കുക എന്നൊക്കെ പറയുന്നത് വലിയ കാര്യമാണ്’. എന്നാണ് വാര്‍ത്താ അവതരണത്തിനിടെ കാപേല്‍ പ്രതികരിച്ചത്.

‘ഈ രാജ്യത്തിന് ഇത് ഒരു നല്ല ദിവസമാണ്. തോറ്റവരെക്കുറിച്ചോര്‍ത്ത് ദുഖമുണ്ട്. അവരെ സംബന്ധിച്ചിടത്തോളം ഇത് ഒരു നല്ല ദിവസമാകില്ല. പക്ഷെ രാജ്യത്തെ വലിയൊരു വിഭാഗം ജനതയ്ക്കും ഇതൊരു നല്ല ദിവസമായിരിക്കും’- എന്നും കപേല്‍ പറഞ്ഞു.

അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ 290 ഇലക്ട്രല്‍ വോട്ടുകളാണ് നിലവില്‍ ജോ ബൈഡന് ലഭിച്ചിരിക്കുന്നത്. 270 വോട്ടുകളാണ് കേവല ഭൂരിപക്ഷത്തിനാവശ്യമെന്നിരിക്കെ ട്രംപിനെതിരെ വലിയ ഭൂരിപക്ഷം നേടിയാണ് 77 കാരനായ ബൈഡന്‍ അധികാരത്തിലേറുന്നത്.

താന്‍ എല്ലാവരുടെയും പ്രസിഡന്റാണെന്നും വിഭജിക്കുന്ന പ്രസിഡന്റാകില്ലെന്നും അമേരിക്കന്‍ ജനതയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ബൈഡന്‍ പറഞ്ഞിരുന്നു. നീലയെന്നോ ചുവപ്പെന്നോ ഇല്ല, ഇത് അമേരിക്കന്‍ ഐക്യനാടാണെന്നും താന്‍ അമേരിക്കന്‍ ജനതയുടെ ഐക്യത്തിന് വേണ്ടിയാണ് നിലകൊള്ളുന്നതെന്നും ബൈഡന്‍ പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News